കോട്ടയത്തും ഷവർമ കഴിച്ചു ഭക്ഷ്യവിഷബാധ എന്ന് റിപ്പോർട്ട് വിദ്യാർഥിനി മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

ഗാന്ധിനഗര്‍: കോട്ടയത്തും ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനിക്ക് അസ്വസ്ഥത. ഷവര്‍മ കഴിച്ച വിദ്യാര്‍ഥിനിക്കു ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. കോട്ടയം മെഡിക്കല്‍ കോളജിലെ ബിഎസ്‌സി ഡയാലിസിസ് വിദ്യാര്‍ഥിനി തിരുവനന്തപുരം സ്വദേശിനിയായ...

പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി കമ്പിവടിക്കടിച്ചു പരിക്കേൽപിച്ചു; അതിർത്തി തർക്കം...

കോട്ടയം: തൃക്കൊടിത്താനത്ത് വീടുകയറി ആക്രമിച്ച സംഭവത്തില്‍ കേസെടുത്തു. സി പി എം പഞ്ചായത്തംഗം ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കേസ്. പഞ്ചായത്തംഗം ബൈജു, സുനില്‍, മിജു എന്നിവര്‍ക്കെതിരെ ആയുധം ഉപയോഗിച്ചുള്ള ആക്രമണം, ഭവനഭേദനം അടക്കമുള്ള...

കേരള കോൺഗ്രസ് യോഗത്തിനിടയുണ്ടായ സംഘർഷത്തിൽ കുഴഞ്ഞുവീണ കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡൻറ് ജോയി കല്ലുപുരം അന്തരിച്ചു; കെഎം മാണിയുടെ വിശ്വസ്ത...

കടപ്ലാമറ്റം: കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കമ്മിറ്റി യോഗത്തിനിടെ കുഴഞ്ഞുവീണു ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ജോയ് കല്ലുപുര (77) മരിച്ചത് വിവാദത്തില്‍. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത്...

രാമപുരം ഉപജില്ലയുടെ യശസ്സ് ഉയർത്തി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോസഫ് കെ കെ പടിയിറങ്ങി.

രാമപുരം ഉപജില്ലയിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും രക്ഷകർത്താവായും, ഗുരുനാഥനായും ജോസഫ് സാർ പ്രിയങ്കരനായിരുന്നു. ഉപജില്ലയിലെ എല്ലാ സ്കൂളുകളുമായി ആത്മബന്ധം ഉണ്ടായിരുന്ന വ്യക്തിയാണ് അവരുടെ പ്രിയങ്കരനായ ജോസഫ് സാർ. ...

അപമര്യാദയായി പെരുമാറി; പോലീസ് എസ് ഐയെ ടൗണിലൂടെ ഓടിച്ചിട്ടടിച്ച് യുവതിയുടെ സഹോദരൻ; സംഭവം കോട്ടയത്ത്: വിശദാംശങ്ങൾ വായിക്കാം.

കോട്ടയം നഗര മധ്യത്തില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥന് മര്‍ദ്ദനം. മഫ്തിയില്‍ എത്തി, യുവതിയെ പിൻതുടര്‍ന്ന് കമന്റടിച്ച കാഞ്ഞിരപ്പള്ളി സബ് ഡിവിഷനിലെ എസ് ഐയാണ് യുവതിയുടെ സഹോദരൻ മര്‍ദ്ദിച്ചത്. ടി ബി...

പുരുഷ സുഹൃത്തിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിന് നേരെ പെൺകുട്ടിയുടെ ചീത്ത വിളിയും അതിക്രമവും; സിപിഒയ്ക്ക് പരിക്ക്; സംഭവം ചങ്ങനാശ്ശേരിയിൽ:...

ചങ്ങനാശ്ശേരി: ആണ്‍സുഹൃത്തിനെ പിടികൂടിയതിന്റെ പേരില്‍ പോലീസിനുനേരേ പെണ്‍കുട്ടിയുടെ അതിക്രമം. തൃക്കൊടിത്താനം എസ്.എച്ച്‌.ഒ. ജി.അനൂപ്, സി.പി.ഒ. ശെല്‍വരാജ് എന്നിവരുടെ നേരേയാണ് പെണ്‍കുട്ടി ചീത്തവിളിയും കൈയേറ്റവും നടത്തിയത്. ശനിയാഴ്ച വൈകീട്ട് നാലിന് തൃക്കൊടിത്താനം കൈലാത്തുപടിക്കു സമീപമാണ്...

പാലായിൽ പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ സ്ത്രീയോടിച്ച ജീപ്പ് നിയന്ത്രണം വിട്ടു ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ചു; ദൃശ്യങ്ങൾ...

പാലാ: മൂന്നാനിയിൽ ഇന്നലെ വൈകിട്ട് നടന്ന വാഹനാപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ നഗരസഭ കൗൺസിലർ സിജി ടോണി മാധ്യമങ്ങൾക്ക് കൈമാറി. ഈരാറ്റുപേട്ട റൂട്ടിൽ പോകുന്ന ബൈക്കിനെ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ്...

കോട്ടയം പാർലമെന്റ് സീറ്റ് ജോസഫ് ഗ്രൂപ്പിന് തന്നെ; വ്യക്തത വരുത്തി യുഡിഎഫ് കൺവീനർ എം എം ഹസ്സൻ: വീഡിയോ...

ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കം വേഗത്തിലാക്കാൻ യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. ഘടകകക്ഷികള്‍ തമ്മിലെ സീറ്റ് ചര്‍ച്ച, തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരണ നടപടികള്‍ എന്നിവ ജനുവരിയില്‍തന്നെ പൂര്‍ത്തിയാക്കും. 25, 29, 30, 31, ഫെബ്രുവരി ഒന്ന്...

“പൂഞ്ഞാറിലെ പള്ളിയിൽ കാണിച്ചത് തെമ്മാടിത്തരം, സംഘത്തിൽ ഉണ്ടായിരുന്നത് മുസ്ലിം വിഭാഗത്തിൽപ്പെട്ട ആളുകൾ മാത്രം”: തുറന്നടിച്ച് പിണറായി വിജയൻ;...

അടുത്തിടെ വിവാദമായ പൂഞ്ഞാർ പള്ളി സംഭവത്തില്‍ അറസ്റ്റിലായവർ കാട്ടിയത് തെമ്മാടിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ന്യൂന പക്ഷ വിഭാഗങ്ങളുമായുള്ള മുഖാമുഖത്തിലാണ്അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 23 ന് കോട്ടയം ജില്ലയിലെ...

മദനിയുടെ ചിത്രം വെച്ച പോസ്റ്ററുമായി ചാഴിക്കാടന് വേണ്ടി വോട്ട് അഭ്യർത്ഥന; പതിനെട്ടടവും പുറത്തെടുത്ത് കേരള കോൺഗ്രസ് എം; മുസ്ലിം...

കോട്ടയത്തെ അഭിമാന പോരാട്ടം വിജയത്തിലെത്തിക്കാൻ 18 അടവും പുറത്തെത്തിച്ചിരിക്കുകയാണ് കേരള കോൺഗ്രസ് എം. ഇടതുമുന്നണിയോട് കൂട്ടുകൂടിയതോടെ കോട്ടയത്ത് ശക്തി ക്ഷയിച്ച ജോസ് കെ മാണി വിഭാഗത്തിന് ഏതു വിധേനയും...

പാലാ പരാജയം: ജോസ് കെ മാണിയുടെ തോൽവിയെ കുറിച്ച് പഠിക്കാൻ പാർട്ടി കമ്മീഷൻ; ലക്ഷ്യമിടുന്നത് കെഎം മാണിയുടെ...

പാലായിലെ ജോസ് കെ മാണിയുടെ തോൽവിയെ കുറിച്ച് പഠിക്കാൻ പാർട്ടി കമ്മീഷനെ നിയോഗിച്ചു എന്ന് സൂചന. ജോസ് കെ മാണിയുടെ ഇലക്ഷൻ തോൽവിയെ കുറിച്ച് പഠിക്കാൻ വന്നതാണ് എന്ന് പറഞ്ഞ് പാർട്ടിയുടെ പ്രാദേശിക...

കോട്ടയത്ത് വീട്ടിൽ കയറി ​ഗുണ്ടാ ആക്രമണം നടന്ന സംഭവം: ഹണി ട്രാപ്പുമായി ബന്ധമെന്ന് സൂചന; ആക്രമണം നടന്ന വീട്ടിൽ...

കോട്ടയം: വീട്ടില്‍ കയറി രണ്ട് പേരെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തിന് ഹണി ട്രാപ്പുമായി ബന്ധമുണ്ടെന്ന് സൂചന. അക്രമം നടന്ന വീട്ടില്‍ അനാശാസ്യം നടന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. അക്രമത്തില്‍ പരിക്കേറ്റവരുടേയും രക്ഷപ്പെട്ടവരുടേയും ഫോണുകള്‍...

പെരുവന്താനത്ത് രണ്ട്​ സ്‌കൂളുകളിലും പള്ളിയിലും മോഷണം; പഠനാവശ്യത്തിനുള്ള വീഡിയോ ക്യമറകളും, പണവും അപഹരിച്ചു

മു​ണ്ട​ക്ക​യം: പെ​രു​വ​ന്താ​നം പൊ​ലീ​സ് ​​സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മു​പ്പ​ത്തി​നാ​ലാം​ മൈ​ല്‍ സെന്‍റ്​ ആ​ന്‍​റ​ണീ​സ് ഹൈ​സ്‌​കൂ​ള്‍, യു.​പി. സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മോ​ഷ​ണം. ഇ​തോ​ടു ചേ​ര്‍ന്ന വ്യാ​കു​ല മാ​ത ഫൊ​റോ​ന പ​ള്ളി​യി​ല്‍ മോ​ഷ​ണ ശ്ര​മ​വും ന​ട​ന്നിട്ടുണ്ട്. സെന്‍റ്​...

യുജിസി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി എംജി യൂണിവേഴ്സിറ്റിയുടെ അധ്യാപക നിയമന ചട്ടങ്ങൾ: ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവും...

കോട്ടയം: യുജിസി ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി എംജി സര്‍വകലാശാലയില്‍ അധ്യാപക നിയമനം. അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള യുജിസിയുടെ സ്കോര്‍ കാര്‍ഡ് സര്‍വകലാശാല തിരുത്തി. അടിസ്ഥാന യോഗ്യതയുള്ള ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം പുതിയ തീരുമാനത്തിലൂടെ നിഷേധിക്കപ്പെടും....

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എൻ.സി.പി അനുമോദിച്ചു

സ്വന്തം ലേഖകൻ കോട്ടയം: എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എൻ.സി.പി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. കോട്ടയം നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. ചടങ്ങ് എൻ.സി.പി ജില്ലാ പ്രസിഡന്റ്...

കേരള കോൺഗ്രസ് രാഷ്ട്രീയ വേട്ടയ്ക്ക് യുഡിഎഫ് അണികളെ വിട്ടുകൊടുക്കില്ല: തിരുവോണനാളിൽ മാണി സി കാപ്പൻ ഉപവസിക്കും; മുൻ...

തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ യുഡിഎഫ് പ്രവർത്തകരെയും അനുഭാവികളെയും കള്ളക്കേസിൽ കുടുക്കി വേട്ടയാടുന്ന കേരള കോൺഗ്രസ് പ്രതികാര രാഷ്ട്രീയത്തിനും അധികാര ദുർവിനിയോഗത്തിനുമെതിരെ സമൂഹ മന:സാക്ഷി ഉണർത്താൻ തിരുവോണനാളിൽ മാണി...

റാന്നിയിൽ സിപിമ്മും ബിജെപിയും ഇപ്പോഴും ഭായി ഭായി: റിങ്കു ചെറിയാൻ

റാന്നി : സിപിഎം ബിജെപി പിന്തുണയോടെ റാന്നി പഞ്ചായത്ത് പ്രസിഡന്റ് ആയ കേരള കോൺഗ്രസ് (എം) പ്രതിനിധിക്ക് എതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെടുത്താൻ സിപിഎമ്മും, ബിജെപിയും തമ്മിൽ വീണ്ടും ഒത്തു കളിച്ചു...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ വിശേഷാൽ പൂജയും പായസ്സ വിതരണവും നടത്തി

സ്വന്തം ലേഖകൻ കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71 -ാം ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ ആരാധനാലയങ്ങളിൽ ഇന്ന് പ്രത്യേക പൂജകളും, പ്രാർത്ഥനയജ്ഞങ്ങളും നടക്കുന്നതിന്റെ ഭാഗമായി കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...

പ്രായ പൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ പിടികൂടാൻ ഓപ്പറേഷൻ പി ഹണ്ട്: കോട്ടയം ജില്ലയിൽ വ്യാപക...

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ളീല വീഡിയോകള്‍ കാണുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിച്ചു. കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി.ശില്‍പയുടെ നിര്‍ദ്ദേശാനുസരണം നടന്ന റെയ്ഡില്‍ അന്‍പതോളം മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും രണ്ടു പേര്‍ക്കെതിരെ...

ആർപ്പൂക്കര പഞ്ചായത്തിൽ ഡോക്‌സി ദിനാചരണം നടത്തി

ആർപ്പൂക്കര: ഡോക്‌സി ദിനാചരണത്തിന്റെ ഭാഗമായി ആർപ്പൂക്കര പഞ്ചായത്തിലെ വിവിധ ഗ്രൂപ്പുകൾക്ക് ഡോക്‌സി വിതരണത്തിന്റെയും ബോധവൽക്കരണ പ്രവർത്തനങ്ങളുടെയും പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ റോസമ്മ സോണി നിർവഹിച്ചു. വാർഡ് മെമ്പർമാരായ...