ബസില്‍ ഇടിക്കാതിരിക്കാന്‍ വാഹനം ഒതുക്കി; ജീപ്പ് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.

ഇടുക്കി: തൊടുപുഴ പുളിയന്‍ മല സംസ്ഥന പാതയില്‍ കുരുതിക്കളത്തിന് സമീപം മൈലാടിയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. പ്രവിത്താനം വട്ടമറ്റത്തില്‍ ജിത്തു ജോര്‍ജ് ആണ് (28) മരിച്ചത്. സഞ്ചരിച്ചിരുന്ന ബൊലേറോ ജീപ്പ് തോട്ടിലേക്ക്...

ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കുഴഞ്ഞു വീണ് പരുക്കേറ്റ ബാങ്ക് ജീവനക്കാരി മരിച്ചു; മരണമടഞ്ഞത് കോട്ടയം ഞാലിയാകുഴി സ്വദേശിനി ആര്യ(...

വാകത്താനം: ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഞാലിയാകുഴി മംഗലത്തു സലിം കുമാറിന്റെ മകൾ ആര്യ (അനിമോൾ–24) ആണ് മരിച്ചത്. തിരുവല്ലയിൽ...

കുവൈറ്റിൽ നിന്ന് അവധിക്ക് എത്തിയ നഴ്സിന് വാഹനാപകടത്തിൽ ദാരുണാന്ത്യം: മരണമടഞ്ഞത് തൃക്കൊടിത്താനം- കുന്നുംപുറം സ്വദേശിനി ജസ്റ്റിറോസ് ആന്റണി (40)

ചങ്ങനാശേരി തൃക്കൊടിത്താനം- കുന്നുംപുറം സ്വദേശിനി ജസ്റ്റിറോസ് ആന്റണി (40)ആണ് അപകടത്തില്‍ മരിച്ചത്. ഭര്‍ത്താവ് കുന്നുംപുറം കളത്തിപ്പറമ്ബില്‍ ജെസിന്‍ (Hyundai-കുവൈത്ത് ). മക്കള്‍ ജോവാന്‍, ജോനാ. കുവൈത്ത് ജാബൈര്‍ ആശുപത്രിയിലെ നേഴ്‌സ്സായിരുന്നു മരണമടഞ്ഞ ജസ്റ്റിറോസ്...

പത്തനംതിട്ടയില്‍ അപകടത്തില്‍പ്പെട്ട കെഎസ്‌ആര്‍ടിസി ബസിന്റെ സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച നിലയില്‍; അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം.

കോന്നി കിഴവള്ളൂരില്‍ അപകടത്തില്‍പ്പെട്ട കെഎസ്‌ആര്‍ടിസി ബസിന്റെ സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച നിലയില്‍. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് കണ്ടെത്തല്‍. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇടയാക്കിയ അപകടം നടന്നത്. https://twitter.com/xpresskerala/status/1634543089271607297?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1634543089271607297%7Ctwgr%5E5029d95214d0e60cb6e3edbcefc8e2c7e99232ca%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F കെഎസ്‌ആര്‍ടിസി ബസും...

പിറന്നാളാഘോഷത്തിയ വനിതാ ഡോക്ടർ ഫ്ലാറ്റിൽനിന്ന് വീണുമരിച്ച നിലയിൽ: സംഭവം കോഴിക്കോട്.

കോഴിക്കോട്: ബീച്ച് ആശുപത്രിക്ക് സമീപത്തെ ഫ്ലാറ്റില്‍നിന്ന് വീണ് വനിതാ ഡോക്ടര്‍ മരിച്ചു. മാഹി സ്വദേശി ഷദ റഹ്മാന്‍ ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. പന്ത്രണ്ടാംനിലയില്‍നിന്നാണ് ഷദ വീണതെന്ന് ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരന്‍ ടി.കെ.സതീഷ്...

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ബുള്ളറ്റ് മറിഞ്ഞ് അപകടം; 20കാരിക്ക് ദാരുണാന്ത്യം.

താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട ബുള്ളറ്റ് തെന്നി മറിഞ്ഞ് ഇരുപതുകാരിക്ക് മരിച്ചു. ലാബ് ടെക്നീഷ്യയായ അരിക്കോട് കീഴുപറമ്ബ് ചീടികുഴി ത്രീഷ്മയാണ് മരണപ്പെട്ടത്. പരുക്കേറ്റയുടനെ കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിലും, തുടര്‍ന്ന് കെഎംസിറ്റി മെഡിക്കല്‍ കോളേജിലും...

മുംബൈയിൽ ദമ്പതിമാരെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കാരണം ഗീസറിൽ നിന്നുള്ള വാതകചോർച്ച?

മുംബൈയില്ലെ ഫ്ളാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗീസറർ ഗ്യാസ് ചോര്‍ന്നതിനെ തുടര്‍ന്ന് ആയിരുന്നു മരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. ഘാട്‌കോപ്പറിലെ കുക്രേജ ടവേഴ്‌സില്‍ ആണ് സംഭവം. ദീപക് ഷാ (40), ടീന...

വർക്കല പാപനാശത്ത് പാരാഗ്ലൈഡിങ്ങിനിടെ അപകടം: യുവാവും യുവതിയും ഹൈമാസ്റ്റ് ലൈറ്റ് തൂണിൽ കുടുങ്ങിയത് രണ്ടുമണിക്കൂറോളം; രക്ഷാ പ്രവർത്തനത്തിന്റെ വീഡിയോ...

വര്‍ക്കല പാപനാശത്ത് പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി. രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍, ഫയര്‍ ഫോഴ്‌സും പൊലീസും ചേര്‍ന്ന് ഇവരെ താഴെയിറക്കി. രണ്ടുപേരെയും ആശുപത്രിയിലേക്ക് മാറ്റി. https://youtu.be/Z9Jat7Toc_4 ഇന്ന് വൈകീട്ടാണ് സംഭവം. ഇന്‍സ്ട്രക്ടറും...

ടോവിനോ തോമസ് ചിത്രം “അജയന്റെ രണ്ടാം മോഷണം” ഷൂട്ടിംഗ് സെറ്റ് തീപിടുത്തത്തിൽ കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം എന്ന്...

ടോവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിലെത്തുന്ന 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിന്റെ കാസർക്കോട്ടെ 'ചീമേനി' ലോക്കേഷനിൽ തീപിടുത്തമുണ്ടായി. ഷൂട്ടിങ്ങിനായി ഒരുക്കിയ സെറ്റും വസ്തുവകകളുമെല്ലാം തീപിടുത്തിലൂടെ നശിച്ചതിനാൽ ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്...

ഡ്രോൺ വന്ന് തലയ്ക്കിടിച്ച് പ്രശസ്ത ഗായകൻ ബെന്നി ദയാലിന് പരിക്ക്; അപകടം സ്റ്റേജ് ഷോയ്ക്കിടെ: വീഡിയോ ദൃശ്യങ്ങൾ കാണാം.

ഗായകന്‍ ബെന്നി ദയാലിന് ഡ്രോണ്‍ തലയ്ക്കിടിച്ച്‌ പരിക്ക്. ചെന്നൈയിലെ ഒരു കോളേജില്‍ സംഗീത പരിപാടിക്കിടെയാണ് സംഭവം നടന്നത്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലായിരുന്നു സംഭവം. ബെന്നി ദയാല്‍ ഗാനം ആലപിച്ചുകൊണ്ടിരിക്കുന്നതിനിടെ ഡ്രോണ്‍ തലയ്ക്ക്...

മലപ്പുറത്ത് അമ്മയും മകളും മുങ്ങി മരിച്ചു; അമ്മ മരിച്ചത് മുങ്ങിത്താണ മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ: വിശദാംശങ്ങൾ വായിക്കാം.

മലപ്പുറത്ത് അമ്മയും മകളും മുങ്ങിമരിച്ചു. മൈലപ്പുറം സ്വദേശിയായ ഫാത്തിമ ഫായിസ( 30), മകള്‍ ഫിദ ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. മലപ്പുറം നൂറടിക്കടവ് വിഐപി കോളനിക്കടവില്‍ ഉച്ചക്ക് 11.30 ഓടെയാണ് അപകടമുണ്ടായത്. കുളിക്കാനെത്തിയ...

വീട്ടിൽ വ്യായാമം ചെയ്യുന്നതിനിടെ അപകടം: ചലച്ചിത്രം നടി അരുണിമ ഘോഷിന് വിരൽ നഷ്ടമായി.

ശരീര സൗന്ദര്യത്തില്‍ അതീവ ശ്രദ്ധാലുക്കളാണ് താരങ്ങള്‍. ബോളിവുഡ് താരങ്ങള്‍ പ്രത്യേകിച്ചും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ട് വീഴ്ചയില്ലാതെ മികച്ചതാക്കാന്‍ ശ്രമിക്കുന്നവരാണ്. അതേസമയം ഫിറ്റ്‌നസ് സൂക്ഷിക്കുന്നതിനിടെ അപകടങ്ങളും സംഭവിക്കാറുണ്ട്. അത്തരത്തില്‍ ഒരു അപകടമാണ് സോഷ്യലിടത്ത് വൈറലാകുന്നത്....

സൈലന്റ് വാലിയിൽ സംഹാര താണ്ഡവമാടി കാട്ടുതീ; നിയന്ത്രിക്കാൻ വോളണ്ടിയേഴ്സിന്റെ സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള സുപ്രധാന അറിയിപ്പ്...

🔥🔥 സൈലന്റ് വാലി മേഖലയിൽ കാട്ടുതീ പടരുന്നു. തീ പടരുന്നത് നിയന്ത്രിക്കാൻ വോളന്റീഴ്സിന്റെ സഹായം അഭ്യർത്ഥിക്കുകയാണ് പരിസ്ഥിതി പ്രവർത്തകർ. നാളെ (2-3-23) പാലക്കാട്‌ എത്താൻ കഴിയുന്നവർ എത്രയും പെട്ടന്ന്...

“20 മിനിറ്റ് അവർ ചോര വാർന്ന് റോഡിൽ കിടന്നു; എല്ലാവരും ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു”: കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി...

ചടയമംഗലത്ത് അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുത്താമായിരുന്നെന്ന് ദൃക്‌സാക്ഷി. അപകടത്തില്‍ റോഡിലേക്ക് വീണ അഭിജിത്തിന് ആ സമയത്ത് ജീവനുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ഇരുപതുമിനിറ്റോളം വൈകിയെന്ന് പ്രദേശവാസി കൂടിയായ ഉദയകുമാര്‍ പറഞ്ഞു....

സിനിമ ചിത്രീകരണത്തിനിടെ നിയന്ത്രണം വിട്ട് പാഞ്ഞ് ട്രക്ക്; പ്രമുഖ തമിഴ് നടൻ വിശാൽ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ഞെട്ടിക്കുന്ന വീഡിയോ...

തലനാരിഴയ്‌ക്ക് ജീവന്‍ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ തമിഴ് നടന്‍ വിശാല്‍. പുതിയ ചിത്രമായ മാര്‍ക്ക് ആന്റണിയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ വലിയ അപകടത്തെക്കുറിച്ച്‌ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ് താരം. 'ഏതാനും നിമിഷങ്ങളുടെയും ഇഞ്ചുകളുടെയും വ്യത്യാസത്തില്‍ ജീവന്‍...

30 മൈൽ മുതൽ 300 മയിൽ വരെ വേഗതയിൽ സഞ്ചരിക്കുന്ന വാഹനം കൂട്ടിയിടിച്ചാൽ എന്തു സംഭവിക്കും? വേഗതയുടെ അപകടം...

യാത്രക്കാരുടെ സുരക്ഷി ഉറപ്പാക്കുവാൻ വാഹനങ്ങളിൽ എയർബാഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. അപകടം ഉണ്ടായാൽ പോലും ഈ സുരക്ഷാ സൗകര്യങ്ങൾ നമ്മുടെ ജീവൻ രക്ഷിക്കും എന്ന വിലയിരുത്തലാണ് പൊതുവെ ഉള്ളത്. ആധുനിക വാഹനങ്ങളിൽ ചീറിപ്പായുമ്പോൾ അതുകൊണ്ടുതന്നെ...

ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കാറിടിച്ചു കയറി: ഒരുമാസം മാത്രം മുമ്പ് ബ്രിട്ടനിൽ എത്തിയ മലയാളി വിദ്യാർഥിനിക്ക് ദാരുണ അന്ത്യം.

ബ്രിട്ടനിലെ ലീഡ്സിൽ ബസ് കാത്തുനിന്ന മലയാളി വിദ്യാർഥിനി കാറിടിച്ച് മരിച്ചു. തിരുവനന്തപുരം തോന്നയ്ക്കൽ പട്ടത്തിൻകര അനിൽകുമാർ - ലാലി ദമ്പതികളുടെ മകൾ ആതിര അനിൽ കുമാർ (25) ആണ് മരിച്ചത്. ഭർത്താവ് രാഹുൽ...

കോണ്‍ക്രീറ്റ് മിക്സിംഗ് യന്ത്രത്തില്‍ വീണ് 19 കാരന് ദാരുണാന്ത്യം; ശരീരം പുറത്തെടുത്തത് കോണ്‍ക്രീറ്റില്‍ കുഴഞ്ഞ നിലയില്‍: അപകടം തൃശ്ശൂരിൽ.

കോണ്‍ക്രീറ്റ് മിക്‌സിംങ്ങ് യന്ത്രത്തില്‍ അകപെട്ട് പത്തൊന്‍പതുകാരന് ദാരുണാന്ത്യം. കൊടുങ്ങല്ലൂര്‍ കുര്‍ക്കഞ്ചേരിയിലാണ് സംഭവം. കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മാണത്തിനായി വെളയനാട് സ്ഥാപിച്ചിട്ടുള്ള പ്ലാന്റില്‍ ആണ് സംഭവം. കോണ്‍ക്രീറ്റ് മിക്‌സിംങ്ങ് യന്ത്രത്തില്‍ കാല്‍ തെറ്റി വീഴുകയായിരുന്നു പത്തൊന്‍പതുകാരനായ...

ആക്സിഡന്റ് ആയ വാഹനത്തിന്റെ ജി ഡി എൻട്രി എടുക്കാൻ ഇനി പോലീസ് സ്റ്റേഷനിൽ പോകണ്ട, പോൽ ആപ്പ് ഉപയോഗിക്കാം:...

വാഹനം അപകടത്തില്‍പ്പെട്ടാല്‍ ഇനി പൊലീസ് സ്റ്റേഷനില്‍ പോകാതെ ജിഡി(ജനറല്‍ ഡയറി) എന്‍‍ട്രി നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ലഭിക്കും. പൊലീസിന്റെ മൊബൈല്‍ ആപ്പായ പോല്‍ ആപ്പിലൂടെയാണ് വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സൗകര്യം ഒരുക്കിയത്. ചെയ്യേണ്ടത് ഇങ്ങനെ സേവനം ലഭ്യമാകാന്‍...

വീട്ടുകാർ അറിയാതെ വാലന്റൈൻസ് ഡേ ആഘോഷിക്കാൻ ഗോവയിലെത്തി; യുവാവും യുവതിയും കടലിൽ മുങ്ങി മരിച്ചു: വിശദാംശങ്ങൾ വായിക്കാം.

വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ ഗോവയിലേക്ക് പോയ യുവതിയും യുവാവും മുങ്ങിമരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശികളായ സുപ്രിയ ദുബെ (26), വിഭു ശര്‍മ (27) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് പാലോലം ബീച്ചിലായിരുന്നു ഇരുവരെയും മരിച്ച...