ഒരുകാലത്ത് തങ്ങളുടെ ഉരുക്ക് കോട്ടയായിരുന്ന വലവൂർ പഞ്ചായത്ത് നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് കേരള കോൺഗ്രസ് ജോസ് കെ മാണി ഗ്രൂപ്പ്. ഉജ്ജ്വലമായ പാനലിനെ രംഗത്തിറക്കി അതിശക്തമായ പോരാട്ടം ആണ് ഇവിടെ യുഡിഎഫ് ഉയർത്തുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും ജോസ് വിഭാഗം കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.
ഈ പരാജയഭീതിയിൽ മൂലം പ്രചരണ രംഗത്ത് രാഷ്ട്രീയ മാന്യതയ്ക്ക് നിരക്കാത്ത പ്രവർത്തനങ്ങളും ഇവരുടെ ക്യാമ്പിൽ നിന്ന് ഉണ്ടാകുന്നുണ്ട്. ഏറ്റവും ഒടുവിലായി യുഡിഎഫ് പ്രതിനിധികളായി മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ബോർഡുകൾ നശിപ്പിക്കുന്ന ക്രിമിനൽ പ്രവർത്തനമാണ് കരൂർ പഞ്ചായത്തിൽ കാണാനാവുന്നത്. വലവൂർ പാറമടക്ക് സമീപം സ്ഥാപിച്ചിരുന്ന യുഡിഎഫ് ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ലൈസമ്മ ജോർജ് പുളിങ്കാടിന്റെയും, വലവൂർ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി അലൻ ജോസ് കക്കാടന്റെയും പ്രചരണ ബോർഡുകളാണ് ഇന്നലെ രാത്രി നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്
ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥി ടോബിൻ കെ അലക്സിന്റെ സ്ഥാനാർത്ഥിത്വത്തോട് ജോസ് വിഭാഗത്തിൽ തന്നെ പ്രാദേശികമായി ശക്തമായ എതിർപ്പുണ്ട്. സ്വന്തം പഞ്ചായത്തായ മുത്തോലിയിലെ ഡിവിഷനുകളിൽ മത്സരിക്കാതെ ടോബിൻ സുരക്ഷിത സീറ്റ് തേടി വലവൂരിൽ എത്തിയത് ഇവിടെയുള്ള പ്രാദേശിക നേതാക്കളുടെ അവസരം നഷ്ടമാക്കിയെന്നാണ് ആക്ഷേപം. യുഡിഎഫ് ക്യാമ്പ് മികച്ച യുവ സ്ഥാനാർത്ഥിയെ കളത്തിൽ ഇറക്കുക കൂടി ചെയ്തതോടെ പരാജയഭീതിയിലാണ് പാർട്ടിയുടെ നിയോജകമണ്ഡലം പ്രസിഡന്റ് കൂടിയായ ടോബിൻ കെ അലക്സ്






