കുംഭമേളയിലെ വൈറല്‍ സുന്ദരി മോണാലിസയ്‌ക്ക് 18 വയസല്ലെന്നും 16 വയസാണ് പ്രായമെന്നും തെളിയിക്കുന്ന ജനനസർട്ടിഫിക്കറ്റ് പുറത്ത് .വിശ്വഹിന്ദു പരിഷത്താണ് മധ്യപ്രദേശ് സർക്കാരിന്റെ സർട്ടിഫിക്കറ്റ് പങ്കുവെച്ചത്.2026 മാർച്ച് 11 ന് തിരുവനന്തപുരം അരുമാനൂർ നൈനാർ ക്ഷേത്രത്തില്‍ വെച്ചായിരുന്നു മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയായ മൊണാലിസ ഭോസ്ലെയും കാമുകൻ ഉത്തർപ്രദേശ് സ്വദേശി ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം നടന്നത്.പ്രായപൂർത്തിയാകത്ത മകളെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിപ്പിച്ചു എന്നാരോപിച്ച് മൊണാലിസ ഭോസ്ലെയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
മധ്യപ്രദേശിലെ മണ്ഡലേശ്വർ ഡി എസ് പിക്കാണ് പരാതി നല്‍കിയത്.2026 മാർച്ചില്‍ ഉത്തർപ്രദേശ് സ്വദേശിയായ ഫർമാൻ ഖാൻ എന്നയാള്‍ മകളെ തട്ടിക്കൊണ്ട് പോകുകയായിരുന്നു എന്നാണ് പാരിതിയില്‍ പറയുന്നത്.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, മന്ത്രി വി.ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി എ.എ.റഹിം അടക്കമുള്ള സിപിഎം നേതാക്കളാണ് വിവാഹത്തിന് ചുക്കാൻ പിടിച്ചത്. മൊണാലിസയ്‌ക്ക് പ്രായം 18 തികഞ്ഞെന്നും ഇത് സ്ഥിരീകരിച്ച ശേഷമാണ് വിവാഹത്തിനുള്ള തീരുമാനമെടുത്തതെന്നും പിന്നീട് തമ്പാനൂർ പൊലീസും സ്ഥിരീകരിച്ചിരുന്നു. രേഖകള്‍ പരിശോധിച്ചതില്‍ നിന്നും 1.1.2008 ആണ് ജനനത്തീയതിയെന്നാണ് വ്യക്തമായതെന്നായിരുന്നു പൊലീസ് പറഞ്ഞത്.
എന്നാല്‍ ഈ വാദങ്ങള്‍ തെറ്റാണെന്ന് കാണിക്കുന്നതാണ് മോണാലിസയുടെ യഥാർത്ഥ ജനനസർട്ടിഫിക്കറ്റിലെ വിവരങ്ങള്‍.പുറത്തുവന്ന മൊണാലിസയുടെ ജനന സർട്ടിഫിക്കറ്റില്‍ ജനന തീയതിയും സമയവും 2009 ഡിസംബർ 30 വെകുന്നേരം 5.30 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു പ്രകാരം മോണാലിസയ്‌ക്ക് നിലവില്‍ 16 വയസും രണ്ട് മാസവും 12 ദിവസവുമാണ് പ്രായം. അതേസമയം പ്രായപൂർത്തിയാകാത്തത് മാത്രമല്ല ലൗ ജിഹാദ് നിയമ പ്രകാരം മധ്യപ്രദേശില്‍ കേസെടുത്താല്‍ കൂട്ടുനിന്നവരും കുടുങ്ങിയേക്കും.

















