തീവ്രമായ ഹൃദ്രോഗം ബാധിച്ച യുവാവിന് ഹൃദയമാറ്റ ശസ്ത്രക്രിയ നിർദ്ദേശിച്ച് ഡോക്ടർമാർ. കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗമാണ് കുമരകം സ്വദേശിയായ അരുൺ ഷാജിക്ക് ഹൃദയമാറ്റ ശസ്ത്രക്രിയ നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ 28 വർഷമായി ഈ യുവാവ് കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സയിലാണ്. മെഡിക്കൽ കോളേജിൽ തന്നെ ശമ്പള രഹിത വോളണ്ടിയർ ആയി പ്രവർത്തിക്കുകയാണ് അരുൺ ഷാജി.

തീവ്ര രോഗാവസ്ഥയുള്ള ഈ യുവാവിന് ഇതിനോടകം രണ്ടുവട്ടം ഹൃദയശസ്ത്രക്രിയ ചെയ്തിട്ടുണ്ട്. രോഗം വീണ്ടും മൂർച്ഛിച്ചതോടെയാണ് ഹൃദയ മാറ്റം അല്ലാതെ മറ്റൊരു മാർഗം ഇല്ലാതായിത്തീർന്നത്. ശസ്ത്രക്രിയ സൗജന്യമായി മെഡിക്കൽ കോളേജിൽ തന്നെ ചെയ്യുമെങ്കിലും പരിശോധനകൾക്കും ഒരു വർഷത്തെ തുടർ ചികിത്സക്കും മരുന്നുകൾക്കുമായി 30 ലക്ഷം രൂപയാണ് ആവശ്യം വരിക. തീർത്തും ദരിദ്ര പശ്ചാത്തലമുള്ള യുവാവും കുടുംബവും ജീവൻ നിലനിർത്തുവാൻ സുമനസ്സുകളുടെ സഹായത്തിൽ മാത്രമാണ് പ്രതീക്ഷ അർപ്പിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ യുവാവിൻറെ ചികിത്സ സഹായത്തിനായി ഒരു കൈത്താങ്ങ് നൽകുവാൻ ആഗ്രഹിക്കുന്നവർക്ക് അദ്ദേഹത്തിൻറെ ബാങ്ക് വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. വാർത്തയുടെ ആധികാരികത പരിശോധിക്കുവാൻ കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗവുമായി ആർക്കും ബന്ധപ്പെടാവുന്നതാണ്. വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു.

  • NAME : ARUN SHAJI
  • ACCOUNT NUMBER: 10670100192903
  • IFSC: FDRL0001067
  • BANK: FEDERAL BANK
  • BRANCH: GANDHI NAGAR KOTTAYAM
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക