അഞ്ചു കോടി നേടിയ പാലായിലെ ഭാഗ്യവാൻ അജ്ഞാതനായി തുടരാൻ ആഗ്രഹിക്കുന്നു; പേര് വിവരങ്ങൾ പുറത്തുവിടരുതെന്ന് ...

ഇത്തവണത്തെ ഓണം ബമ്ബര്‍ രണ്ടാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റും വിറ്റത് കോട്ടയം ജില്ലയില്‍ തന്നെ. രണ്ടാം സമ്മാനത്തിന് അര്‍ഹമായ TG 270912 എന്ന ടിക്കറ്റ് എടുത്തത് പക്ഷേ ആരാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അഞ്ച് കോടിയാണ്...

ഭാരത് ജോഡോ യാത്ര: കോട്ടയം ജില്ലയിൽ നിന്ന് ആലപ്പുഴയിലെ പര്യടനത്തിൽ പങ്കെടുത്തത് ആയിരങ്ങൾ; വീണ്ടും സംഘാടന...

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ വലിയ അലയൊലികളാണ് സൃഷ്ടിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തുടർ പരാജയത്തിന് ശേഷം കോൺഗ്രസിന് പുത്തനുണർവ് ആകുകയാണ് ദേശീയ നേതാവ് നടത്തുന്ന പദയാത്ര. കേരളത്തിലെ ഏഴ്...

ഓണം ബംബർ ഒന്നാം സമ്മാനം ആറ്റിങ്ങൽ ഭാഗത്ത് വിറ്റ ടിക്കറ്റിന്; അഞ്ചുകോടിയുടെ രണ്ടാം സമ്മാനവും ഒരുകോടിയുടെ മൂന്നാം...

ഓണം ബമ്ബര്‍ ഫലം പ്രഖ്യാപിച്ചു. TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഓണം ബമ്ബര്‍ ഫലം പ്രഖ്യാപിച്ചു. TJ 750605 എന്ന ടിക്കറ്റിനാണ് ഒന്നാം...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: 19കാരി അടക്കം മൂന്നുപേർ കോട്ടയത്ത് അറസ്റ്റിൽ.

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 19-കാരി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. മുണ്ടക്കയം കോടമല വീട്ടില്‍ നിതിന്‍ മനോജ് (19), മുണ്ടക്കയം പാറത്തോട് വെള്ളാപ്പള്ളില്‍ വീട്ടില്‍ നിതിന്‍ തങ്കപ്പന്‍ (33), കൊക്കയാര്‍...

കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി; പൊലീസ് അന്വേഷണം ആരംഭിച്ചു.

കോട്ടയം: സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമാകുന്നതിനിടെ, കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിത്തൂക്കി. പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപത്താണ് നായയെ കൊന്ന് കെട്ടിത്തൂക്കിയത്. ഇന്ന് രാവിലെയാണ് സംഭവം. നായയുടെ ജഡത്തിന് താഴെ പൂക്കളും ഇലകളും...

കോട്ടയത്ത് തെരുവുനായ്ക്കളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവം: പോലീസ് കേസെടുത്തു; കുഴിച്ചിട്ടവയെ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം.

കോട്ടയം: കോട്ടയം ജില്ലയിലെ മുളക്കുളത്ത് തെരുവുനായകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരായ വകുപ്പുകള്‍ ചുമത്തിയാണ് വെള്ളൂര്‍ പൊലീസ് കേസെടുത്തത്. നാട്ടുകാര്‍ കുഴിച്ചിട്ട നായകളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും. മൃഗസ്‌നേഹികളുടെ...

ആകാശപാത പൊളിച്ചുനീക്കണം; പദ്ധതി മുടങ്ങാൻ കാരണം തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പിടിവാശി: കോട്ടയം എംഎൽഎക്കെതിരെ സിപിഎം ജില്ലാ നേതൃത്വം.

കോട്ടയം: കോട്ടയത്തെ ആകാശപാത പൊളിച്ചു നീക്കണമെന്ന് സിപിഎം. പദ്ധതി അനിശ്ചിതത്വത്തിലായതിന്‍റെ ഉത്തരവാദിത്തം സര്‍ക്കാരിനല്ല, സ്ഥലം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്ന് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി പറഞ്ഞു. ആകാശപാത പൊളിക്കുന്ന കാര്യത്തില്‍ ഹൈക്കോടതി സര്‍ക്കാര്‍ വിശദീകരണം...

24 മണിക്കൂറിനിടയിൽ 81 ഓൺലൈൻ കോഴ്സ് സർട്ടിഫിക്കേഷനുകൾ: ലോകറെക്കോർഡ് കോട്ടയം സ്വദേശിനി രഹ്‌ന ഷാജഹാൻ

 24 മണിക്കൂറിനുള്ളില്‍ 81 കോഴ്‌സുകളുടെ സര്‍ടിഫികറ്റുകള്‍ നേടി ലോക റെകോര്‍ഡ് കുറിച്ച്‌ മലയാളി വനിത. കോട്ടയം ജില്ലയിലെ ഇല്ലിക്കല്‍ സ്വദേശിയായ രഹ്‌ന ഷാജഹാനാണ് ഓണ്‍ലൈന്‍ പഠനത്തിലൂടെ ഇന്റര്‍നാഷണല്‍ ബുക് ഓഫ് റെകോര്‍ഡ്സില്‍ അപൂര്‍വ...

കോട്ടയത്ത് വാടക വീടെടുത്ത് ഹാൻസ് നിർമ്മാണ കേന്ദ്രം: പോലീസ് റെയ്ഡിൽ പിടിച്ചെടുത്തത് 500 കിലോ നിരോധിത...

കോട്ടയം: വടവാതൂരില്‍ വാടകവീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ഹാന്‍സ് നിര്‍മാണ കേന്ദ്രത്തില്‍ എക്‌സൈസിന്റെ പരിശോധന. 20 ലക്ഷം രൂപ വിലവിരുന്ന 500 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും നിര്‍മാണത്തിനുള്ള ഉപകരണങ്ങളും 12 കുപ്പി വിദേശമദ്യവും പിടിച്ചെടുത്തു....

കോട്ടയം തിടനാട്ടിൽ നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.

കോട്ടയം: കോട്ടയം തിടനാട് വെട്ടിക്കുളത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വെട്ടിക്കാട് സ്വദേശി സിറിള്‍ (35) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നാണ് നിഗമനം. തിടനാട് ടൗണിന് സമീപമായിരുന്നു...

രക്ഷകർത്താക്കൾ അധ്യാപകരായി: അധ്യാപകദിനത്തിൽ പുതിയ ചരിത്രമെഴുതി രാമപുരം വെള്ളിലാപ്പിളളി സെൻ്റ്. ജോസഫ് U P സ്കൂൾ.

ദേശീയ അധ്യാപക ദിനത്തിൻ്റെ ഭാഗമായി രാമപുരം വെളളിലാപ്പിളളി സെൻ്റ്. ജോസഫ്U P സ്കൂൾ നടത്തിയ " ഗുരുവിൻ വഴിത്താരയിൽ" എന്ന പ്രോഗ്രാം വ്യത്യസ്തത കൊണ്ടും, പുതുമ കൊണ്ടും ഏറെ ശ്രദ്ധേയമായി. ചരിത്രത്തിലാദ്യമായി സ്കൂളിലെ...

ഇതര സഭയിൽനിന്ന് വിവാഹം കഴിച്ചാൽ സമുദായ വിലക്ക്: ക്നാനായ കോട്ടയം അതിരൂപതയ്ക്ക് തിരിച്ചടിയായി കോടതിവിധി; അപ്പീലുകൾ...

കോട്ടയം: ക്നാനായ സമുദായ വിലക്കുമായി ബന്ധപ്പെട്ട കേസിൽ കോട്ടയം അതിരൂപതയ്ക്ക് തിരിച്ചടി. വിവാഹിതരായി എന്നതിനാൽ പുറത്താക്കിയവരെ തിരിച്ചെടുത്തതടക്കമുള്ള സബ് കോടതി ഉത്തരവിനെതിരെ കോട്ടയം അതിരൂപത നൽകിയ അപ്പീൽ കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ്...

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ പള്ളിക്കത്തോട് വില്ലേജ് ഓഫീസർ ജോസ് കെ മാണിയുടെ വിശ്വസ്തനും മുൻ പി എയും, കേരള...

പള്ളിക്കത്തോട് ആനിക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഓഫിസർ അയർക്കുന്നം മറ്റക്കര മണ്ണൂർപള്ളി വാണിയംപുരയിടത്തിൽ ജേക്കബ് തോമസ് (40) ഉന്നത രാഷ്ട്രീയ ബന്ധങ്ങളും സ്വാധീനവുമുള്ള വമ്പൻ സ്രാവ്. കേരള കോൺഗ്രസ് എം...

ഇനി പാലായിലേക്ക് പോന്നാൽ സിനിമ ഒരു അനുഭവം ആയി മാറും, കീശ കാലിയാകാതെ തന്നെ: കോട്ടയം...

കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും മികച്ച തീയറ്റർ സമുച്ചയം പാലായിൽ ഒരുങ്ങുകയാണ്. പാലാ കൊട്ടാരമറ്റത്ത് പുത്തേട്ട് ആർകേഡ് ഷോപ്പിംഗ് കോംപ്ലക്സിന് മുകളിലാണ് പുത്തേട്ട് സിനിമാസ് എന്ന പേരിൽ മൾട്ടിപ്ളക്സ് തിയേറ്റർ കോംപ്ലക്സ് നിർമ്മാണം...

ജോസി സെബാസ്റ്റ്യന് മാറ്റം; കോട്ടയത്ത് യുഡിഎഫ് ജില്ലാ കൺവീനർ ആയി ഫിൽസൺ മാത്യുവിനെ നിയമിച്ചു.

കോട്ടയം : കെ.പി സി സി നിർവാഹക സമിതിയംഗം അഡ്വ: ഫിൽസൺ മാത്യൂസിനെ യു.ഡി.എഫ്.ജില്ലാ കൺവീനറായി നിയമിച്ചു. കൺവീനറായിരുന്ന ജോസി സെബാസ്റ്റ്യൻ കെ.പി സി.സി. ഭാരവാഹിയായ സാഹര്യത്തിൽ ജോസി സെബാസ്റ്റ്യനെ മാറ്റിയാണ് ഫിൽസൺ...

ക്രിസ്ത്യൻ സ്ത്രീകളുടെ അവകാശ പോരാട്ടത്തിന് കരുത്തു പകർന്ന വ്യക്തിത്വം: പള്ളിക്കൂടം സ്ഥാപകയും, വിഖ്യാത സാഹിത്യകാരി...

കോട്ടയം: സ്ത്രീകളുടെ അവകാശത്തിനായുള്ള നിയമപോരാട്ടത്തിലൂടെ പ്രശസ്തയായ മേരി റോയ് അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രമുഖ എഴുത്തുകാരി അരുന്ധതി റോയിയുടെ അമ്മയാണ്. ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശത്തെ ചോദ്യം ചെയ്ത മേരി...

കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 31ന് അവധി; പരീക്ഷകൾക്ക് മാറ്റമില്ല.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 31 2022) അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് മാറ്റം ഉണ്ടാവില്ല. കോട്ടയം കളക്ടറാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ...

പത്തനംതിട്ട ജില്ലയിലും കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു; പരീക്ഷകൾക്ക് മാറ്റമില്ല.

പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് കലക്ടര്‍ അറിയിച്ചു. കലക്ടറുടെ ഫെയ്സ്ബുക്ക് കുറിപ്പ് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യം,...

ലഹരി വസ്തുക്കൾ എത്തുന്നത് കൊറിയറിലൂടെ എന്ന് സംശയം: കോട്ടയം ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ ഡോസ് ...

കോട്ടയം: ലഹരിവസ്തുക്കള്‍ കൊറിയറിലൂടെ എത്തുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ സ്ഥാപനങ്ങളില്‍ എക്‌സൈസിന്‍റെയും പൊലീസ് ഡോഗ് സ്‌ക്വാഡിന്‍റെയും സംയുക്ത പരിശോധന. കേരളത്തിലേക്ക് ലഹരിക്കടത്തിന് വേണ്ടി കൊറിയര്‍, തപാല്‍ മാര്‍ഗങ്ങള്‍ ലഹരിമാഫിയ വ്യാപകമായി ഉപയോഗിക്കുന്നതായി...

എംഡിഎംഎ റേപ്പ് ഡ്രഗ് എന്ന് വിളിക്കപ്പെടുന്നത് എന്തുകൊണ്ട്? കോട്ടയം ജില്ലയിൽ സിന്തറ്റിക് ലഹരി വ്യാപാരം കൂടുന്നുവെന്ന്...

കോട്ടയം: കോട്ടയം ജില്ലയില്‍ യുവാക്കള്‍ക്കിടയില്‍ എം ഡി എം എ അടക്കമുള്ള ലഹരിവസ്തുക്കള്‍ വന്‍തോതില്‍ വില്‍ക്കപ്പെടുന്നതായി പൊലീസ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമീപകാലത്ത് ജില്ലയില്‍ നടന്ന...