കോട്ടയത്ത് ഹോട്ടല്‍ മുറിയില്‍ യുവതിയും യുവാവും ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. മര്യാത്തുരുത്ത് സ്വദേശി ആസിയ (20), പുതുപ്പള്ളി സ്വദേശി നന്ദകുമാര്‍ (22) എന്നിവരാണ് മരിച്ചത്. ഫാനില്‍ തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹങ്ങള്‍. ഇരുവരും കമിതാക്കളായിരുന്നുവെന്ന് കോട്ടയം വെസ്റ്റ് പൊലീസ് അറിയിച്ചു. ആസിയയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ വ്യാഴാഴ്ച ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

കോട്ടയം ശാസ്ത്രി റോഡിലെ നിഷാ കോണ്ടിനന്റല്‍ ഹോട്ടലിലാണ് സംഭവം.ഹോട്ടലിലെ 202-ാം മുറിയിലാണ് മൃതദേഹങ്ങൾ കണ്ടത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് ഇരുവരും ഹോട്ടലില്‍ എത്തി മുറിയെടുത്തത്. തുടർന്ന് ഇന്നലെ വൈകിട്ടായിട്ടും ഇരുവരെയും മുറിയില്‍ നിന്നും പുറത്ത് കാണാതെ വന്നതോടെ ഹോട്ടല്‍ ജീവനക്കാർ കോട്ടയം വെസ്റ്റ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ നല്‍കിയ വിവരം അനുസരിച്ച്‌ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാത്രി 9.15 ഓടെയായികുന്നു ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചത്. എസ്‌എച്ച്‌ഒ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തിയാണ് മുറി തുറന്നത്. മുറിയില്‍നിന്ന് ആത്മഹത്യക്കുറിപ്പ് ലഭിച്ചതായി പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ ഇന്നു രാവിലെ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക