60 വിദ്യാർഥിനികളുടെ കുളിമുറി ദൃശ്യങ്ങൾ ചോർന്നു? വീഡിയോ പകർത്തി എന്ന് കരുതുന്ന ഒന്നാംവർഷ എംബിഎ വിദ്യാർത്ഥിനിയും, കാമുകനും...

ചണ്ഡീഗഡ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനികളുടെ ഹോസ്റ്റലില്‍ നിന്ന് സ്വകാര്യ ദൃശ്യങ്ങള്‍ ചോര്‍ന്നു. വീഡിയോ പകര്‍ത്തിയെന്ന് കരുതുന്ന ഒന്നാം വര്‍ഷ എംബിഎ വിദ്യാര്‍ഥിനിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ കാമുകനെയും പിടികൂടി. രണ്ടു പേരും ഷിംലയിലെ...

പ്ലസ് ടു സർട്ടിഫിക്കറ്റിന് ഒപ്പം വിദ്യാർഥികൾക്ക് ലേണേഴ്സ് ലൈസൻസും: പുതു പദ്ധതിയുമായി കേരള സർക്കാർ – വിശദാംശങ്ങൾ...

സംസ്ഥാനത്ത് പ്ലസ് ടു പഠനത്തിനൊപ്പം ലേണേഴ്‌സ് ലൈസന്‍സും നല്‍കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. പ്ലസ് ടു പാസാകുന്നവര്‍ക്ക് ലേണേഴ്‍സ് ലൈസന്‍സ് നല്‍കാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പാണ് രംഗത്തെത്തിയിരിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി പാഠ്യ പദ്ധതിയില്‍...

മകന്റെ പെരുമാറ്റത്തിൽ സംശയം; സ്കൂളിലെത്തി ദേഹപരിശോധന നടത്തിയ പിതാവ് പോക്കറ്റിൽനിന്ന് കണ്ടെത്തിയത് കഞ്ചാവ് പൊതി: സംഭവം തൃശ്ശൂരിൽ.

തൃശ്ശൂര്‍: ഒമ്ബതാംക്ലാസ്സുകാരന്റെ കൈയില്‍ നിന്ന് സ്കൂളില്‍ വെച്ച്‌ കഞ്ചാവ് പിടികൂടി. മകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പിതാവ് നേരത്തെ തന്നെ സ്‌കൂളിലെത്തി മകന്‍ വരുന്നതിനായി കാത്തുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന്, കൂട്ടുകാരോടൊപ്പം വന്ന മകനെ മാറ്റിനിര്‍ത്തി...

24 മണിക്കൂറിനിടയിൽ 81 ഓൺലൈൻ കോഴ്സ് സർട്ടിഫിക്കേഷനുകൾ: ലോകറെക്കോർഡ് കോട്ടയം സ്വദേശിനി രഹ്‌ന ഷാജഹാൻ

 24 മണിക്കൂറിനുള്ളില്‍ 81 കോഴ്‌സുകളുടെ സര്‍ടിഫികറ്റുകള്‍ നേടി ലോക റെകോര്‍ഡ് കുറിച്ച്‌ മലയാളി വനിത. കോട്ടയം ജില്ലയിലെ ഇല്ലിക്കല്‍ സ്വദേശിയായ രഹ്‌ന ഷാജഹാനാണ് ഓണ്‍ലൈന്‍ പഠനത്തിലൂടെ ഇന്റര്‍നാഷണല്‍ ബുക് ഓഫ് റെകോര്‍ഡ്സില്‍ അപൂര്‍വ...

വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത: വിദൂര വിദ്യാഭ്യാസ/ ഓൺലൈൻ കോഴ്സുകൾക്കും റെഗുലർ കോഴ്സുകളുടെ തത്തുല്യത; നിർണായക പ്രഖ്യാപനവുമായി യുജിസി.

വിദൂര, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ പൂര്‍ത്തിയാക്കുന്ന കോഴ്സുകളെ പരമ്ബരാഗത രീതിയില്‍ പൂര്‍ത്തിയാക്കിയ കോഴ്സുകള്‍ക്ക് തുല്യമായി പരിഗണിക്കുമെന്ന് വ്യക്തത വരുത്തി യുജിസി. ഓപ്പണ്‍ ആന്‍റ് ഡിസ്റ്റന്‍സ് ലേണിംഗ് പ്രോഗ്രാംസ് ആന്‍റ് ഓണ്‍ലൈന്‍ പ്രോഗ്രാംസ് റെഗുലേഷനിലെ ഇരുപത്തി...

കാനഡയോ, യു കെയോ അല്ല 2022ൽ ഏറ്റവുമധികം ഇന്ത്യൻ വിദ്യാർത്ഥികൾ പഠനത്തിനായി പോയത് ഈ രാജ്യത്തേക്ക്.

ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠനത്തിനായി വിദേശത്തേക്ക് പോയത് യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് (യുഎസ്). 2022 ഇന്ന് ഇതുവരെയുള്ള കണക്ക് പ്രകാരം വേനല്‍ക്കാല അധ്യേയനത്തില്‍ (സമ്മര്‍ ഇന്‍ടേക്ക്) 82,000 വിദ്യാര്‍ഥികള്‍ക്കാണ് യുഎസ് സ്റ്റുഡന്റ്...

നീറ്റ് 2022: പരീക്ഷാഫലം പ്രഖ്യാപിച്ചു; ഒന്നാംറാങ്ക് ഹരിയാന സ്വദേശിനിക്ക്.

നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് 2022) ഫലം പ്രഖ്യാപിച്ചു. ഹരിയാനയില്‍നിന്നുള്ള തനിഷ്‌കയ്ക്കാണ് ഒന്നാം റാങ്ക്. ഡല്‍ഹി സ്വദേശി വാത്‌സ ആശിഷ് ബത്രയ്ക്കാണ് രണ്ടാം റാങ്ക്. കര്‍ണാടക സ്വദേശി ഹരികേഷ് നാഗ്ഭൂഷണ്‍...

രക്ഷകർത്താക്കൾ അധ്യാപകരായി: അധ്യാപകദിനത്തിൽ പുതിയ ചരിത്രമെഴുതി രാമപുരം വെള്ളിലാപ്പിളളി സെൻ്റ്. ജോസഫ് U P സ്കൂൾ.

ദേശീയ അധ്യാപക ദിനത്തിൻ്റെ ഭാഗമായി രാമപുരം വെളളിലാപ്പിളളി സെൻ്റ്. ജോസഫ്U P സ്കൂൾ നടത്തിയ " ഗുരുവിൻ വഴിത്താരയിൽ" എന്ന പ്രോഗ്രാം വ്യത്യസ്തത കൊണ്ടും, പുതുമ കൊണ്ടും ഏറെ ശ്രദ്ധേയമായി. ചരിത്രത്തിലാദ്യമായി സ്കൂളിലെ...

ഓണാഘോഷത്തിനിടെ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി: കാലടി സർവകലാശാല തിരുവനന്തപുരം പ്രാദേശികകേന്ദ്രം ഡയറക്ടർക്ക് സസ്പെൻഷൻ.

തിരുവനന്തപുരം: ഓണാഘോഷ പരിപാടിക്കിടെ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്ത് കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വ്വകലാശാല. തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിലെ ക്യാമ്ബസ് ഡയറക്ടറും മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ...

കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 31ന് അവധി; പരീക്ഷകൾക്ക് മാറ്റമില്ല.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 31 2022) അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് മാറ്റം ഉണ്ടാവില്ല. കോട്ടയം കളക്ടറാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ...

പത്തനംതിട്ട ജില്ലയിലും കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു; പരീക്ഷകൾക്ക് മാറ്റമില്ല.

പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് കലക്ടര്‍ അറിയിച്ചു. കലക്ടറുടെ ഫെയ്സ്ബുക്ക് കുറിപ്പ് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യം,...

എന്തുകൊണ്ട് കേരളത്തിലെ കുട്ടികൾ ഇവിടെ നിൽക്കാൻ താല്പര്യപ്പെടുന്നില്ല? നമുക്ക് എന്തുകൊണ്ട് അവരെ പ്രചോദിപ്പിക്കാൻ കഴിയുന്നില്ല? ...

തിരുവനന്തപുരം: കേരളത്തിലെ യുവാക്കള്‍ പഠനത്തിനും ജോലിക്കുമൊക്കെയായി അന്യനാടുകളിലേക്ക് പോകുന്നത് ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട വിഷയമെന്ന് മാത്യു കുഴല്‍ നാടന്‍ എംഎല്‍എ. നല്ല തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ പറ്റിയില്ലെങ്കില്‍ ചെറുപ്പക്കാര്‍ വഴിതെറ്റി പോകുമെന്നും അദ്ദേഹം പറഞ്ഞു....

ഹൈന്ദവ സംഘടനകളുടെ കോളേജുകളിൽ ആണും പെണ്ണും കെട്ടി പിടിച്ചു നടക്കുന്നു; ക്രിസ്ത്യൻ മുസ്ലിം കോളേജുകളിൽ നടക്കില്ല: ...

തിരുവനന്തപുരം: എന്‍.എസ്.എസിന്റെയും എസ്.എന്‍.ഡി.പിയുടെയും കോളേജുകളില്‍ അരാജകത്വമാണെന്ന് വെള്ളാപ്പള്ളി നടേശന്‍. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തി കൊണ്ടുള്ള ജെന്‍ഡര്‍ ന്യൂട്രാലിറ്റിയോട് എസ്.എന്‍.ഡി.പിക്ക് താല്പര്യമില്ലെന്നും, അത് ഇന്ത്യന്‍ സംസ്കാരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട്...

പരീക്ഷയ്ക്കിടെ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം: നീറ്റ് പരീക്ഷ വീണ്ടും നടത്തും.

നീറ്റ് പരീക്ഷാ നടത്തിപ്പിനിടെ അപമാനിക്കപ്പെട്ട കുട്ടികള്‍ക്കായി വീണ്ടും പരീക്ഷ നടത്തും. സെപ്തംബര്‍ നാലിന് പെണ്‍കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാമെന്ന് ദേശീയ പരീക്ഷാ ഏജന്‍സി ഉത്തരവിറക്കി. രാജ്യത്ത് ആറിടങ്ങളിലാണ് പരീക്ഷ വീണ്ടും നടത്താന്‍ തയ്യാറെടുക്കുന്നത്....

3017 പേർ പരീക്ഷ എഴുതിയപ്പോൾ ആകെ വിജയിച്ചത് 269 പേർ; എം എസ് സി മാത്സിന് സമ്പൂർണ...

കോട്ടയം: പി.ജി പരീക്ഷയിൽ കൂട്ടത്തോടെ തോൽപ്പിച്ചതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ എം.ജി.യൂണിവേഴ്‌സിറ്റിയ്ക്കെതിരെ സമരം ശക്തമാക്കി. മൂല്യനിർണയത്തിലെ അപാകതയാണ് കൂട്ട തോൽവിയിലേക്ക് നയിച്ചതെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ സർവകലാശാല ഉപരോധിച്ചു. പരീക്ഷയെഴുതിയ 91...

പുറത്താക്കിയ വിദ്യാർത്ഥി പുന പ്രവേശനം നേടാൻ ശ്രമിച്ചു; എതിർത്ത കോളേജ് പ്രിൻസിപ്പാളിനെ മുറിയിൽ പൂട്ടിയിട്ട് എസ്എഫ്ഐ: ...

കാര്യവട്ടം സ‍ര്‍ക്കാര്‍ കോളജില്‍ പ്രസിന്‍പ്പലിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മുറിയില്‍ പൂട്ടിയിട്ടു. അച്ചടക്ക നടപടി നേരിട്ട എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ വീണ്ടും അഡ്മിഷന്‍ നല്‍കണമെന്നാവശ്യപ്പെട്ട് എത്തിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. എസ്.എഫ്.ഐ പ്രവര്‍ത്തകനായ രോഹിത് രാജ് മുമ്ബും...

സംസ്ഥാനത്തെ സ്കൂളുകൾക്ക് എല്ലാം നാളെ പ്രവർത്തി ദിനം; സെപ്റ്റംബർ 2 മുതൽ ഓണാവധി.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടർന്ന് സ്കൂളുകൾക്കു പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാ​ഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്. ഈ മാസം 24-ാം തിയതി...

ഗവര്‍ണര്‍ ഒപ്പിടാതെ ഒരു ബില്ലും നിയമമാകില്ല: സർക്കാരിനെ ‘ഓർമിപ്പിച്ച്’ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരണം സർവകലാശാലകളിൽ ...

തിരുവനന്തപുരം∙ കണ്ണൂർ സർവകലാശാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗുരുതരമായ ക്രമക്കേടുകളും സ്വജനപക്ഷപാതവുമാണ് സർവകലാശാലയിൽ നടക്കുന്നതെന്ന് ഗവർണർ തുറന്നടിച്ചു. ചാൻസലറെ തന്നെ ഇരുട്ടിലാക്കിയാണ് ഈ നീക്കം. ചാൻസലറായിരിക്കുന്നിടത്തോളം നിയമലംഘനങ്ങൾ അനുവദിക്കില്ല....

മകൻ അധ്യാപികയുടെ ബിക്കിനി ചിത്രം നോക്കിയിരിക്കുന്നു – പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു:...

കൊല്‍ക്കത്ത: സമൂഹമാധ്യമത്തില്‍ ബിക്കിനി ചിത്രം ഇട്ടുവെന്നാരോപിച്ച്‌ ജോലിയില്‍ നിന്നും പുറത്താക്കിയെന്ന ആക്ഷേപവുമായി വനിതാ പ്രൊഫസര്‍. കൊല്‍ക്കത്ത സെന്റ് സേവ്യേഴ്‌സ് യൂണിവേഴ്‌സിറ്റിക്കെതിരെയാണ് വനിതാ പ്രൊഫസറുടെ പരാതി. അസിസ്റ്റന്റ് പ്രൊഫസറായ ഇവരുടെ ബിക്കിനി ചിത്രം മകന്‍...

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച (ഓഗസ്റ്റ് 4) അവധി

കോട്ടയം: തീവ്രമഴയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച (2022 ഓഗസ്റ്റ് 4) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ...