പാലാ നഗരസഭയിൽ കോൺഗ്രസിന്റെ സർജിക്കൽ സ്ട്രൈക്കിൽ ആടിയുലഞ്ഞ് ഇടതുമുന്നണിയും മാണി ഗ്രൂപ്പും. നഗരസഭയിലെ ഇരുപത്തിയാറാം വാർഡ് പുത്തൻപള്ളി കുന്നിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രതിനിധിയായി മത്സരത്തിനിറങ്ങുന്നത് ഇന്നലെ വരെ കേരള കോൺഗ്രസ് ട്രേഡ് യൂണിയൻ വിഭാഗം കെ ടി യു സിയുടെ മണ്ഡലം സെക്രട്ടറി കെ കെ ദിവാകരനാണ്. ദിവാകരൻ കോൺഗ്രസ് സ്ഥാനം നേതാക്കൾക്കൊപ്പം നോമിനേഷൻ സമർപ്പിക്കാൻ എത്തിയപ്പോഴാണ് കേരള കോൺഗ്രസുകാർ വിവരമറിയുന്നത്.

മുന്നണി അനുസരിച്ച് നഗരസഭയിൽ സിപിഎമ്മിന് മത്സരിക്കാൻ വിട്ടുകൊടുത്ത കേവലം 6 സീറ്റുകളിൽ ഒന്നാണ് പുത്തൻപള്ളിക്കുന്ന്. മാണി ഗ്രൂപ്പിൻറെ നിർബന്ധം മൂലം സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ റോയി ഇവിടെ മത്സരിക്കുന്നത് സ്വതന്ത്രചിഹ്നത്തിലാണ്. മാണി ഗ്രൂപ്പിൽ നിന്ന് സീറ്റിനുവേണ്ടി ശക്തമായ അവകാശവാദവുമായി കെടിയുസി നിയോജക മണ്ഡലം പ്രസിഡന്റും പാർട്ടിയുടെ പ്രമുഖ നേതാവുമായ ജോസുകുട്ടി പൂവേലി രംഗത്ത് ഉണ്ടായിരുന്ന വാർഡ് ആണിത്. അതിനാൽ തന്നെ പൂവേലിയുടെ വിശ്വസ്തൻ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരരംഗത്ത് എത്തിയതോടെ സിപിഎം ജോസ് കെ എം മാണി വിഭാഗത്തെ സംശയത്തോടു കൂടിയാണ് വിഷയത്തിൽ നോക്കിക്കാണുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തദ്ദേശ തെരഞ്ഞെടുപ്പുകളിൽ ഘടകകക്ഷികൾക്ക് സീറ്റ് വിട്ടുകൊടുത്ത ശേഷം പാർട്ടി നേതാക്കളെ മത്സരത്തിന് ഇറക്കി അധിക സീറ്റ് നേടിയെടുക്കുവാൻ ഉള്ള ശ്രമം കെഎം മാണിയുടെ കാലം മുതലേ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് പരീക്ഷിക്കുന്നതാണ്. ഇത്തവണ സിപിഎം സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തുവാൻ സമാനമായ ഒരു പരീക്ഷണം ആണോ മാണി ഗ്രൂപ്പിൻറെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത് എന്ന സംശയവും ശക്തി പ്രാപിക്കുന്നുണ്ട്. എന്നാൽ മാണി ഗ്രൂപ്പിലെയും ഇടതുമുന്നണിയിലെയും ഭിന്നത മുതലെടുത്ത് തങ്ങൾക്ക് വിജയിക്കുവാൻ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥി എന്ന നിലയിലാണ് ദിവാകരന് മത്സരിപ്പിക്കുന്നത് എന്ന് കോൺഗ്രസ് കേന്ദ്രങ്ങൾ വ്യക്തമാക്കി. ആം ആദ്മി പാർട്ടി സജീവമായി പ്രചരണ രംഗത്തുള്ള ഒരു വാർഡ് കൂടിയാണ് പുത്തൻപള്ളിക്കുന്ന്. ബിജെപിയും ഇവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ തന്നെ ശക്തമായ ചതുഷ്കോണം മത്സരത്തിനാണ് പുത്തൻപള്ളിക്കുന്ന് സാക്ഷ്യം വഹിക്കുന്നത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക