ദേശീയ വിദ്യാഭ്യാസ സ്ഥാപനമായ പാലിയിലെ IIIT ഹോസ്റ്റൽ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് അടച്ചു. ഒൿടോബർ അഞ്ചാം തീയതി വരെ ഹോസ്റ്റൽ അടച്ചിടാനാണ് തീരുമാനം. കഴിഞ്ഞ ആഴ്ച മുതൽ നിരവധി വിദ്യാർത്ഥികൾക്ക് രോഗബാധയുണ്ടായിരുന്നെങ്കിലും അധികൃതർ ഈ വിവരം പുറത്തിറയിക്കാതെ മൂടിവെക്കുകയായിരുന്നു. എന്നാൽ വീണ്ടും രോഗം പടർന്നു പിടിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.

IIITയിലെ മലിനജലവും കക്കൂസ് മാലിന്യങ്ങളും ഒഴുക്കി വിടുന്നത് സമീപപ്രദേശത്തെ തോടുകളിലേക്കാണ്. വിഷയം ഉയർത്തിക്കാട്ടി ജനങ്ങൾ പലവട്ടം പരാതിയും പ്രതിഷേധവും നടത്തിയെങ്കിലും പഞ്ചായത്ത് ഭരിക്കുന്ന ഇടത് ഭരണസമിതി ഇതിനോട് മുഖം തിരിച്ചിരിക്കുകയായിരുന്നു. ഇപ്പോൾ ഉണ്ടായിരിക്കുന്ന രോഗബാധയ്ക്കുള്ള പ്രധാന കാരണം IIITയുടെ അശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനമാണെന്നാണ് ജനങ്ങൾ കുറ്റപ്പെടുത്തുന്നത്. ഇതിനാൽ തന്നെ പകർച്ചവ്യാധി നാട്ടുകാരിലേക്കും പകരുമോ എന്ന ആശങ്കയും നാട്ടുകാർക്കിടയിൽ ശക്തമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടുന്ന് തുറന്നു വിടുന്ന മലിനജലം ഭൂമിയിൽ താഴ്ന്ന് IIIT ഉപയോഗിക്കുന്ന അഞ്ചു കുഴൽ കിണറുകളെയും മലിനമാക്കി എന്ന സംശയവും ജനങ്ങൾ ഉയർത്തുന്നുണ്ട്. ജോസ് കെ മാണിയുടെ ഭരണ നേട്ടവും സ്വപ്ന പദ്ധതിയുമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഒന്നായതിനാൽ അദ്ദേഹത്തിൻറെ പാർട്ടിക്കാർ തന്നെ ഭരണം നടത്തുന്ന പഞ്ചായത്തും ഈ ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുകയാണ്. വിവരം പുറത്തുവന്നതോടെ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുമെന്ന് ഭയമാണ് ഇന്ന് പേരിനെങ്കിലും ആരോഗ്യ വകുപ്പ് പരിശോധന നടത്തുവാനുള്ള കാരണമെന്നും, ജനങ്ങളെ കബളിപ്പിച്ച് കണ്ണിൽ പൊടിയിടാനായി ചാക്ക് കണക്കിന് ക്ലോറിൻ പ്രദേശത്ത് ഇറക്കിയിട്ടുണ്ടെന്നും ആക്ഷേപമുണ്ട്.

വികസന നേട്ടമായി വാഴ്ത്തപ്പെടുന്ന IIIT നാടിനും നാട്ടുകാർക്കും ബാധ്യതയാകുന്നു, പ്രദേശത്ത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്നല്ലാമുള്ള ആക്ഷേപങ്ങളും ഇപ്പോൾ സജീവമാണ്. IIIT അധികൃതരുടെയും, ഉത്തരവാദിത്തപ്പെട്ട പഞ്ചായത്ത് ഭരണസമിതിയുടെയും, ആരോഗ്യവകുപ്പിന്റെയും ഈ വിഷയത്തിലുള്ള നിഷേധാത്മക നിലപാടിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് പ്രതിഷേധവും സംഘടിപ്പിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ സുരേഷ്, മണ്ഡലം പ്രസിഡൻറ് പയസ് മാണി, നേതാക്കളായ അലൻ കക്കാട്ടിൽ ബെന്നി കുറ്റിയാങ്കൽ എന്നിവർ പ്രതിഷേധയോഗത്തിൽ പ്രസംഗിച്ചു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക