കൈക്കൂലി ഇടപാടുകൾ അടക്കം നിരവധി വിഷയങ്ങളിൽ ആരോപണ വിധേയനായ കോട്ടയം ഡിവൈഎസ്പി കെ എസ് അരുണിനെതിരെ പുതിയ ആരോപണം. കോട്ടയം ശാസ്ത്രീ റോഡിൽ പ്രവർത്തിക്കുന്ന വനിതാ സംരംഭകയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നടന്ന പോലീസ് പരിശോധനയുമായി ബന്ധപ്പെട്ടതാണ് ആരോപണം ഉയരുന്നത്. ഒരു വാണിജ്യ തർക്കത്തിന്റെ പേരിൽ നൽകപ്പെട്ട പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സംഘം സ്ഥാപനത്തിലേക്ക് ഇരച്ചു കയറി ഇടപാടുകാർ നിൽക്കുമ്പോൾ പരിശോധന നടത്തിയെന്നാണ് ആരോപണം. വനിതകളുടെ വസ്ത്രോൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനത്തിൽ പരിശോധനയ്ക്ക് എത്തിയ സംഘത്തിൽ വനിതാ പോലീസുകാരുടെ സാന്നിധ്യം ഇല്ലായിരുന്നു എന്നതും ക്രമവിരുദ്ധ നടപടിയായി ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

സംരംഭകയും ഇവർക്ക് സ്റ്റോക്ക് നൽകുന്ന ഡിസ്ട്രിബ്യൂട്ടറുമായി ബന്ധപ്പെട്ട ബിസിനസ് തർക്കത്തെ ചൊല്ലിയുള്ള പരാതിയാണ് വിവാദങ്ങൾക്ക് വഴി വച്ചിരിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇരുകക്ഷികളെയും കഴിഞ്ഞദിവസം കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി വിശദാംശങ്ങൾ ആരായുകയും പോലീസ് മധ്യസ്ഥതയിൽ പ്രശ്നപരിഹാരത്തിനുള്ള മാർഗ്ഗരേഖ തയ്യാറാക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് കേസ് പോലും രജിസ്റ്റർ ചെയ്യാത്ത സംഭവത്തിൽ വ്യാപാര സ്ഥാപനത്തിൽ പോലീസ് പരിശോധന നടന്നത്. പരാതിക്കാരൻ ഡിവൈഎസ്പിയെ സ്വാധീനിച്ച് ഇത്തരം ഒരു നടപടിക്ക് വഴി ഒരുക്കി എന്ന ആക്ഷേപമാണ് ബലപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ത്രീ സംരംഭകരുമായി ബിസിനസ് ഇടപാടുകൾ നടത്തിയ ശേഷം ഇവരെ കേസിലേക്ക് വലിച്ചിഴയ്ക്കുന്ന ശൈലി പരാതിക്കാരന് ഉണ്ട് എന്നും സമാനമായ നിരവധി കേസുകൾ ജില്ലയിൽ തന്നെ ഉണ്ട് എന്നും ആക്ഷേപം ഉയരുന്നുണ്ട്. പോലീസിനു മുമ്പിലേക്ക് ഒരു പരാതിയെത്തിയാൽ വസ്തുതകൾ ആരാഞ്ഞതിനുശേഷം ഒന്നുകിൽ കേസെടുക്കുകയോ അല്ലെങ്കിൽ മധ്യസ്ഥതയുടെ പ്രശ്നപരിഹാരം നടത്തുകയോയ ആണ് ചെയ്യാറ്. എന്നാൽ സ്റ്റേഷനിൽ വിളിച്ചുവരുത്തി മധ്യസ്ഥതയിലൂടെ പരിഹാരം ഉണ്ടാക്കിയ ശേഷം വനിതാ സംരംഭകയെ ഉടനടി സെറ്റിൽ ചെയ്യാൻ നിർബന്ധിതമാക്കുന്ന സമ്മർദ്ദം ചെലുത്തുന്നതിന് വേണ്ടി പരാതിക്കാരന് അനുകൂലമായി ഏകപക്ഷീയമായ നിലപാട് പോലീസ് ഉന്നതങ്ങളിൽ നിന്ന് ഉണ്ടായത് കൃത്യമായ അഴിമതിയുടെ സൂചനയായും വിലയിരുത്താവുന്നതാണ്.

ആരോപണ വിധേയനായ ഡിവൈഎസ്പി കെ എസ് അരുൺ മുമ്പ് സ്പാകളിൽ നിന്ന് അനധികൃത പണപ്പിരിവ് നടത്തി എന്ന ആക്ഷേപം നേരിടുന്ന ആളാണ്. ഈ ആരോപണം ഉയർന്നു വന്നപ്പോൾ തന്റെ ഡ്രൈവറായിരുന്ന ഉദ്യോഗസ്ഥനെ ബലിയടാക്കി ഇയാൾ നടപടികളിൽ നിന്ന് രക്ഷപ്പെട്ടു എന്നും ആക്ഷേപമുണ്ട്. സിപിഎമ്മിന്റെ രാഷ്ട്രീയ സംരക്ഷണവും ഇദ്ദേഹത്തിന് ഉണ്ട് എന്നതും വസ്തുതയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക