കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ഭരണം നടത്തുന്ന കേരളത്തിലെ ഏക നഗരസഭയാണ് പാലാ. മുന്നണിയിലെയും കേരള കോൺഗ്രസ് പാർട്ടിയിലെയും പടല പിണക്കത്തിന്റെ പേരിലും തമ്മിലടിയുടെ പേരിലും കുപ്രസിദ്ധി ആർജിച്ച നഗരസഭയാണ് പാലാ. അധികാരം വീതം വെച്ചതിന്റെ ഭാഗമായി അഞ്ചുവർഷത്തിന്റെ നഗരസഭയ്ക്ക് ഉണ്ടായത് നാല് ചെയർമാൻമാരും മൂന്ന് വൈസ് ചെയർപേഴ്സൺമാരുമാണ്.

ക്രമക്കേടുകളുടെ കൂത്തരങ്ങളായ നഗരസഭാ ഭരണകൂടത്തെ കുറിച്ച് ഗുരുതരമായ ആരോപണമാണ് ഇപ്പോൾ പുറത്തുവരുന്നത്. പാലാ നഗരസഭയിലെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് കൗൺസിലറും, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സാവിയോ കാവുകാട്ട് വികസനകാര്യ സമിതി അംഗമായ പ്രതിപക്ഷ കൗൺസിലറുടെ വ്യാജ ഒപ്പിട്ട് മിനിട്സ് തയ്യാറാക്കി എന്ന ഗുരുതര ആരോപണമാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 337ആം വകുപ്പ് പ്രകാരം ഏഴുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന ഗുരുതര ക്രിമിനൽ കുറ്റമാണിത്. ശിക്ഷ ലഭിക്കാവുന്ന ഗുരുതര ക്രിമിനൽ കുറ്റമാണിത്. കൂടാതെ 337 വകുപ്പ് ജാമ്യമില്ല വകുപ്പ് കൂടിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശിക്ഷിക്കപ്പെട്ടാൽ അയോഗ്യതയും ജയിൽ വാസവും

രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് രണ്ടുവർഷം അധികമോ ഒരു ക്രിമിനൽ കേസിൽ ജനപ്രതിനിധി ശിക്ഷിക്കപ്പെട്ടാൽ അയാൾ ഉടൻ തന്നെ അയോഗ്യനാകും. ശിക്ഷാ കാലാവധിയുടെ പരിധിയും അധികമായി ആറു വർഷം കൂടിയുമാണ് മത്സരിക്കാനുള്ള അയോഗ്യതയുടെ കാലഘട്ടം. ഇതിനുപുറമേ ഏഴുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസ് ആയതിനാൽ പരമാവധി ശിക്ഷ ലഭിച്ചാൽ അപ്പീൽ ജാമ്യത്തിനുള്ള സാവകാശം പോലും ലഭിക്കാതെ ജയിലിൽ അടയ്ക്കപ്പെടും. എന്നാൽ ഭരിക്കുന്ന പാർട്ടിയുടെ ആളായതിനാൽ ഇയാൾക്കെതിരെ കേസെടുത്താൽ പോലും ലഘൂകരിച്ച വകുപ്പുകൾ ചുമത്തുവാനും, അന്വേഷണം അട്ടിമറിക്കുവാനുമുള്ള സാധ്യതകൾ പ്രസക്തമാണ്.

നിയമപദേശം അനുസരിച്ച് പഴുതടച്ച് പരാതി നൽകാൻ കോൺഗ്രസ്

വിഷയത്തിൽ കൃത്യമായ നിയമപദേശം ആരാഞ്ഞ ശേഷം പഴുതടച്ച് പരാതി നൽകുവാനാണ് കോൺഗ്രസ് കോപ്പുകൂട്ടുന്നത്. ജില്ലയിലെ തന്നെ പ്രമുഖ ക്രിമിനൽ അഭിഭാഷകരെയും ഭരണഘടന വിദഗ്ധരെയും ഇതിനായി സമീപിക്കുമെന്ന് പ്രാദേശിക നേതാക്കൾ വ്യക്തമാക്കി. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത് എന്നും ഒരു രീതിയിലുള്ള ഒത്തുതീർപ്പിനും വഴങ്ങാതെ നിയമത്തിന്റെ പാതയിൽ മുന്നേറി കുറ്റവാളിക്ക് ശിക്ഷ ഉറപ്പുവരുത്തുവാനാണ് പാർട്ടി ശ്രമിക്കുന്നതെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ വിഷയവുമായി ബന്ധപ്പെട്ട പ്രതികരണം.

ഉയരുന്നത് നിരവധി ആരോപണങ്ങൾ

വ്യാജരേഖ ചമച്ചു എന്ന ആരോപണം കൂടാതെ തന്നെ ഇയാൾക്കെതിരെ നിരവധി ആക്ഷേപങ്ങൾ സജീവമാണ്. ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കാതിരുന്ന ഉദ്യോഗസ്ഥനെ ഭരണതലത്തിൽ സ്വാധീനം ചെലുത്തി സ്ഥലംമാറ്റം നടത്തി എന്നും, ഹെൽത്ത് സെന്ററിന് കെട്ടിടം വാടകയ്ക്ക് എടുത്തപ്പോൾ 10000 രൂപയ്ക്ക് ലഭ്യമാകുമായിരുന്ന കെട്ടിടം 30000 രൂപ വാടക നൽകി ക്രമക്കേട് കാട്ടിയെന്നും ഭരണമുന്നണിയിൽ നിന്ന് തന്നെ ഇയാൾക്കെതിരെ ആരോപണമുയരുന്നുണ്ട്. സ്വന്തം വീട്ടിലേക്കുള്ള വഴിക്ക് ഏകപക്ഷീയമായി സ്വന്തം വീട്ടുപേര് നൽകി എന്ന ആക്ഷേപവും ഇയാൾ നേരിടുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക