കെ ബാബുവിനെതിരായ തിരഞ്ഞെടുപ്പ് കേസ്: ഹൈക്കോടതി വിധി നാളെ; യുഡിഎഫിന് നിർണായകം.

തൃപ്പൂണിത്തുറ എംഎല്‍എ കെ ബാബുവിനെതിരെ, എം സ്വരാജ് നല്‍കിയ ഹർജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച്‌ തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ച കെ ബാബുവിന്റെ വിജയം അസാധുവാക്കി തന്നെ വിജയിയായി...

വേനൽ ചൂട്: ഹൈക്കോടതി ഒഴികെയുള്ള കോടതികളിൽ അഭിഭാഷകർക്ക് കറുത്ത കോട്ടും ഗൗണും ഒഴിവാക്കി; ഹൈക്കോടതിയിൽ കറുത്ത ഗൗൺ ഒഴിവാക്കി.

കടുത്ത വേനലിൽ അഭിഭാഷകരുടെ ഡ്രസ്സ് കോഡിൽ ഇളവ് നൽകി ഹൈക്കോടതി. ബാർ അസോസിയേഷൻ നൽകിയ അഭ്യർത്ഥന പരിഗണിച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. ഇന്നലെ ചേർന്ന ഫുൾ കോർട്ട് യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് ഹൈക്കോടതി ഒഴികെയുള്ള കോടതികളിൽ...

അറസ്റ്റ് നിയമപരം, ഗൂഢാലോചനയ്ക്ക് തെളിവുണ്ട്; അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി തള്ളി: അരവിന്ദ് കെജ്രിവാളിന് കനത്ത...

ഡല്‍ഹി മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് വീണ്ടും തിരിച്ചടി. ഇഡി അറസ്റ്റ് നിയമപരമാണെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. കെജ്‌രിവാളിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് വ്യക്തമാക്കിയ കോടതി അറസ്റ്റ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തള്ളി....

പാലാ കിഴതടിയൂർ ബാങ്ക്: നിക്ഷേപകർ ആവശ്യപ്പെട്ടാൽ ആ നിമിഷം പണം തിരികെ നൽകാൻ സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ...

നിക്ഷേപകര്‍ ആവശ്യപ്പെടുന്ന നിമിഷം പണം തിരികെ നല്‍കാന്‍ സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി. ബാങ്ക് നഷ്ടത്തിലായതോടെ കാലാവധി പൂര്‍ത്തിയായ സ്ഥിരനിക്ഷേപങ്ങള്‍ പോലും മടക്കിക്കിട്ടുന്നില്ലെന്ന പാലാ കിഴതടിയൂര്‍ സര്‍വീസ് കോ...

ചൂട് സഹിക്കാൻ കഴിയുന്നില്ല; ഡ്രസ്സ് കോഡിൽ ഇളവ് തേടി അഭിഭാഷകർ: വിശദാംശങ്ങൾ വായിക്കാം.

ഉഷ്ണം സഹിക്കാനാകാത്ത സാഹചര്യത്തില്‍ അഭിഭാഷകരുടെ ഡ്രസ് കോഡില്‍ ഇളവ് ആവശ്യപ്പെട്ട് കൊല്ലം ബാർ അസോസിയേഷൻ കേരള ബാർ കൗണ്‍സിലിന് കത്ത് നല്‍കി. കറുത്ത പാന്റ്സും വെളുത്ത ഷർട്ടും കറുത്ത കോട്ടും അതിന് മുകളില്‍...

പ്രായപൂർത്തിയായ സ്ത്രീ വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റമല്ല: രാജസ്ഥാൻ ഹൈക്കോടതി; വിശദാംശങ്ങൾ വായിക്കാം.

പ്രായപൂർത്തിയായ രണ്ട് പേർ പരസ്പര സമ്മതത്തോടെ വിവാഹേതര ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നത് നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമല്ലെന്ന് രാജസ്ഥാൻ ഹൈക്കോടതി. മൂന്ന് പേർ ചേർന്ന് ഭാര്യയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച്‌ യുവാവ് നല്‍കിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി....

സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി: കേരളത്തിന് അധികമായി കടമെടുക്കാൻ അവകാശമില്ല എന്ന് വ്യക്തമാക്കി സുപ്രീം കോടതി; വിധി പകർപ്പ്...

കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ടുള്ള സുപ്രിംകോടതി വിധിയുടെ പകർപ്പ് പുറത്ത്. കേരളത്തിന് അധികമായി കടമെടുക്കാൻ അവകാശമില്ലെന്ന് സുപ്രിംകോടതി വിധിയില്‍ പറയുന്നു. 10,722 കോടി കടുമെടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താൻ സംസ്ഥാനത്തിനായില്ലെന്നും കോടതി നിരീക്ഷിച്ചു. കേരളത്തിനെതിരെ കേന്ദ്ര...

കോട്ടയത്ത് കോടതി മുറിക്കുള്ളില്‍ പൊലീസുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ ക്രിമിനല്‍ കേസ് പ്രതി; കാരപ്പുഴ സ്വദേശി അറസ്റ്റില്‍: വിശദാംശങ്ങൾ വായിക്കാം.

ചങ്ങനാശ്ശേരിയില്‍ കോടതിമുറിക്കകത്ത് ക്രിമിനല്‍ കേസ് പ്രതി പൊലീസുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കാരപ്പുഴ സ്വദേശി രമേശൻ (65) ആണ് പൊലീസിനെ ആക്രമിച്ചത്. ജഡ്‌ജിയുടെ ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രതിയെ പൊലീസ് തടഞ്ഞതിനാണ് വെട്ടി പരിക്കേല്‍പ്പിച്ചത്. ചങ്ങനാശേരി...

കളക്ടറേറ്റ് മാർച്ചിനിടെ ക്രൂര മർദ്ദനമേറ്റു; എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത അവസ്ഥ; ഡിവൈഎസ്പി പ്രകോപനമില്ലാതെ മർദ്ദിച്ചു: 50 ലക്ഷം...

യൂത്ത് കോണ്‍ഗ്രസ് കലക്ടറേറ്റ് മാര്‍ച്ചിനു നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ ഗുരുതര പരുക്കേറ്റ പാര്‍ട്ടി നേതാവ് മേഘ രഞ്ജിത് നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ...

കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പിരിച്ചുവിട്ടു; നടപടി ഹൈക്കോടതി രജിസ്ട്രാറുകളുടെ നിർദ്ദേശത്തെ തുടർന്ന്: വിശദാംശങ്ങൾ വായിക്കാം.

കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഹൈക്കോടതി നിര്‍ദേശത്തില്‍ ജില്ലാ രജിസ്ട്രാറുടെ അന്വേഷണത്തിലാണ് നടപടി. മുന്‍ഭരണസമിതി 2016 മുതല്‍ കൈക്കൊണ്ട എല്ലാ നടപടികളും റദ്ദാക്കിയിട്ടുണ്ട്. ഭരണസമിതി അഴിമതി ആരോപിച്ചുകൊണ്ട് മുന്‍...

ദേശീയപാത, റെയില്‍വേ ലൈന്‍ നിര്‍മ്മാണങ്ങള്‍ക്കായി കുന്നിടിച്ച്‌ മണ്ണെടുക്കൽ: പാരിസ്ഥിതിക അനുമതി നിർബന്ധം; കേന്ദ്ര വിജ്ഞാപനം റദ്ദാക്കി സുപ്രീംകോടതി.

ന്യൂഡല്‍ഹി: ദേശീയപാതകള്‍ അടക്കമുള്ള റോഡുകള്‍, റെയില്‍വേ ലൈന്‍ തുടങ്ങിയവയുടെ നിർമ്മാണങ്ങള്‍ക്കായി കുന്നിടിച്ച്‌ മണ്ണെടുക്കാൻ പാരിസ്ഥിതികാനുമതി വേണമെന്ന് സുപ്രീംകോടതി. ഇത്തരം പ്രവൃത്തികള്‍ക്കായി മണ്ണെടുക്കുന്നതിന് മുന്‍കൂര്‍ പാരിസ്ഥിതികാനുമതി വേണ്ടെന്ന കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് സുപ്രീംകോടതി...

ലൈംഗികശേഷിയില്ല എന്ന് പറഞ്ഞ് ഭർത്താവിനെ പരസ്യമായി അവഹേളിച്ചു; മാനസിക പീഡനമെന്ന് വിലയിരുത്തി കോടതി: വിവാഹമോചനം അനുവദിച്ചു.

ലൈംഗികശേഷിയില്ലെന്ന് പറഞ്ഞ് മറ്റുള്ളവരുടെ മുൻപില്‍വെച്ച്‌ ഭർത്താവിനെ പരസ്യമായി അപമാനിക്കുന്നതും ലൈംഗികജീവിതം ചർച്ച ചെയ്യുന്നതും മാനസികപീഡനമാണെന്ന് ഡല്‍ഹി ഹൈക്കോടതി. ഭാര്യയില്‍നിന്നുള്ള ഇത്തരം ക്രൂരത വിവാഹമോചനത്തിന് കാരണമാണെന്നും കോടതി പറഞ്ഞു. ഭർത്താവിന് വിവാഹമോചനം അനുവദിച്ചുള്ള ഉത്തരവിലാണ്...

രാഷ്ട്രപതിക്കെതിരെ സുപ്രീംകോടതിയിൽ കേസുകൊടുത്ത് കേരള സർക്കാർ: സംസ്ഥാനം നടത്തുന്നത് നാടകീയ നീക്കങ്ങൾ; വിശദാംശങ്ങൾ വായിക്കാം.

നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള സർക്കാർ രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹർജി നല്‍കി. രാഷ്ട്രപതിയുടെ സെക്രട്ടറിയെ കക്ഷി ചേർത്താണ് കേരളം റിട്ട് ഹർജി നല്‍കിയിരിക്കുന്നത്. ഗവർണറെയും കേസില്‍ കക്ഷി...

അകന്നു കഴിയുകയായിരുന്നു ഭാര്യയ്ക്ക് അശ്ലീല വീഡിയോ അയച്ചു; യുവാവിന് ഒരു മാസം തടവും 45,000 രൂപ പിഴയും വിധിച്ച്...

പിരിഞ്ഞു കഴിയുകയായിരുന്ന ഭാര്യയ്ക്ക് അശ്ലീല വീഡിയോ അയച്ച ഭർത്താവിന് ഒരു മാസം തടവും 45000 രൂപ പിഴയും വിധിച്ച്‌ കോടതി. ഇൻഫർമേഷൻ ടെക്നോളജി ആക്‌ട് പ്രകാരമാണ് ഇയാള്‍ കുറ്റക്കാരനാണ് എന്ന് കണ്ടെത്തി ശിക്ഷ...

എഎപിക്ക് ആശ്വാസം: മദ്യനയക്കേസില്‍ അരവിന്ദ് കേജരിവാളിന് മുന്‍കൂര്‍ ജാമ്യം.

മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് മുന്‍കൂര്‍ ജാമ്യം. ഡല്‍ഹി റോഡ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. രാവിലെ പത്തോടെയാണ് കേജരിവാള്‍ കോടതിയില്‍ ഹാജരായത്. 15000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്....

20 അഭിഭാഷകർക്ക് മുതിർന്ന അഭിഭാഷക പദവി അനുവദിച്ച് കേരള ഹൈക്കോടതി; വിശദാംശങ്ങളും പേരു വിവരപ്പട്ടികയും വായിക്കാം.

കേരള ഹൈക്കോടതി 20 അഭിഭാഷകർക്ക് മുതിർന്ന അഭിഭാഷകർ എന്ന പദവി നല്‍കി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജഡ്ജിമാർ എന്നിവർ ചേർന്ന് , 2024 മാർച്ച്‌ 06 ന് നടന്ന ഫുള്‍ കോർട്ട്...

ടി പി ചന്ദ്രശേഖരൻ വധക്കേസ്: പ്രതികൾക്ക് വധശിക്ഷയില്ല; കുറ്റക്കാർ എന്ന് പുതുതായി കണ്ടെത്തിയവർക്കും ജീവപര്യന്തം; 20 വർഷം പൂർത്തിയാകാതെ...

ആർ.എം.പി സ്ഥാപകനേതാക്കളിലൊരാളായ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല. അതേസമയം, ഏറ്റവുമൊടുവില്‍ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കെ.കെ.കൃഷ്ണൻ, ജ്യോതിബാബു എന്നിവർക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് വിധിച്ചു. 20 വർഷം കഴിയാതെ പ്രതികള്‍ക്ക്...

“പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് നടക്കുന്ന സ്ഥാപനം അല്ലേ, മാസപ്പടി അന്വേഷണം സ്വാഗതം ചെയ്യണമായിരുന്നു”: എസ്എഫ്ഐ അന്വേഷണം തടയാനാവശ്യപ്പെട്ട് കെഎസ്ഐഡിസി...

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ എക്സാലോജിക് കമ്ബനിക്കെതിരെ ഉയർന്ന മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ ഒ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയല്‍ വികസന കോർപറേഷൻ (കെ എസ്...

ഹര്‍ജി ഒട്ടും പരിഗണന അര്‍ഹിക്കുന്നില്ല; വീണയ്ക്കെതിരായ അന്വേഷണം നിയമപരം; കര്‍ണ്ണാടക ഹൈക്കോടതിയുടെ വിധി പകര്‍പ്പ് പുറത്ത്; പൂർണ്ണരൂപം...

ബെംഗളൂരു: മുഖ്യമന്ത്രിയുടെ മകള്‍ ടി.വീണയുടെ കമ്ബനിയായ എക്‌സാലോജിക്കിനെതിരായ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റഗേഷന്‍ ഓഫീസ് (എസ്‌എഫ്‌ഐഒ) അന്വേഷണം റദ്ദാക്കണമെന്ന ഹര്‍ജി ഒട്ടും പരിഗണന അര്‍ഹിക്കുന്നതല്ലെന്ന് കര്‍ണ്ണാടക ഹൈക്കോടതി. ഇന്ന് പുറത്തു വന്ന വിധി പകര്‍പ്പിലാണ്...

മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ച പ്രതിയെ കോടതിക്കുള്ളിൽ കയറി ബലമായി അറസ്റ്റ് ചെയ്ത് പോലീസ്; തടഞ്ഞ് അഭിഭാഷകർ; നെടുമങ്ങാട് കോടതിയിൽ...

ജാമ്യം അനുവദിച്ച പ്രതിയെ മഫ്തിയിലെത്തിയ പൊലീസ് കോടതിയില്‍ കയറി കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ നെടുമങ്ങാട് കോടതി ഹാളില്‍ അഭിഭാഷകരും പൊലീസും തമ്മില്‍ സംഘർഷം. ഇരുവിഭാഗവും നേർക്കുനേർ നിലയുറപ്പിച്ചതോടെ മൂന്ന് മണിക്കൂറോളം കോടതിയും പരിസരവും സംഘർഷഭരിതമായി....