ജൂനിയർ ചേമ്പർ ഇൻറർനാഷണൽ ഇൻറെ ബിസിനസ് വിഭാഗമായ ജെസിസ് ചേമ്പർ ഓഫ് കൊമേഴ്സ് വിജയകരമായി ഒരു വർഷം പൂർത്തിയാക്കിയതായി ഭാരവാഹികൾ പാലാ പ്രസ്സ് ആൻഡ് മീഡിയ സെൻ്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. രണ്ടാമത് വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഇന്ന് (മാർച്ച് മാസം 12ആം തീയതി) വ്യാഴാഴ്ചവൈകിട്ട് ഏഴുമണിക്ക് പാലാ റിവർ വാലി ക്ലബ്ബിൽ വച്ച് നടത്തപ്പെടുന്നതാണ്. കഴിഞ്ഞവർഷം 3 കോടിയോളം രൂപയുടെ ബിസിനസ് ഇതിൽ പ്രവർത്തിക്കുന്ന അംഗങ്ങൾക്ക് പരസ്പരം ബിസിനസ് പ്രമോട്ട് ചെയ്തുകൊണ്ട്ലഭിക്കുകയുണ്ടായെന്ന് ഭാരവാഹികൾ പറഞ്ഞു.
2026 വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ പാലായിലെ തന്നെ ഏറ്റവും മികച്ച ഡെന്റൽ സർജനായ ഡോക്ടർ രാജു സണ്ണിയാണ് ചെയർമാൻഷിപ്പിലേക്ക് വരിക. സെക്രട്ടറിയായി ജിൽബിൻ ജോൺ (സെക്സെത് സോളാർ) ട്രഷറായി അലക്സ്, വൈസ് ചെയർമാനായി എൻജിനീയർ ബിജു സെബാസ്റ്റ്യൻ ഇമ്മീഡിയറ്റ് പാസ്ററ് ചെയർമാനായി ഹാൻസ് അഗസ്റ്റിൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
സമ്മേളനത്തിൽ പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു മുഖ്യാതിഥി ആയിരിക്കും. ജെസിഐ ഇന്ത്യ സോൺ പ്രസിഡന്റ് ശ്യാം മോഹൻ, ജെകോം ചെയർമാൻ രഞ്ജു ക്രിസ്റ്റോ, സോൺ ഡയറക്ടർ സോബിൻ അണക്കര, ബിസിനസ് കോഡിനേറ്റർ ചെയ്സ്റ്റോ എന്നിവർ പങ്കെടുക്കും.





