അടുത്ത ഒന്നര വർഷത്തിനിടയിൽ മുംബൈ ലോക്കല്‍ ട്രെയിനുകളെല്ലാം ശീതീകരിക്കും: പ്രഖ്യാപനവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍; വിശദാംശങ്ങൾ വായിക്കാം.
മുംബൈ:മുംബൈയുടെ ലൈഫ് ലൈൻ എന്നറിയപ്പെടുന്ന ലോക്കൽ ട്രെയിനുകൾ എല്ലാം ശീതികരിക്കാനൊരുങ്ങുന്നു മഹാരാഷ്ട്ര സർക്കാർ.യാത്രക്കാർക്ക് സുഖകരമായ യാത്ര പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ട്രെയിനുകൾ എയർകണ്ടീഷനിങ് ചെയ്യാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിശദീകരണം. അടുത്ത...
മുംബൈയിൽ ചിക്കൻഗുനിയ ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
മുംബൈ:നഗരത്തിൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ചിക്കൻഗുനിയ ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപെടുത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഈ വർഷമാണെന്ന് ബിഎംസിയിൽ നിന്നുള്ള...
പുതുതായി തിരഞ്ഞെടുക്കപ്പെട്ട മഹാരാഷ്ട്ര നിയമസഭയിൽ വനിതാ എം എൽ എമാരായി 22 പേർ മാത്രം; നിയമസഭാ സാമാജകരുടെ...
മുംബൈ:15-ാം മഹാരാഷ്ട്ര നിയമസഭയിൽ 8 ശതമാനം വനിതാ എം എൽ എ മാർ മാത്രമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോക്‌സഭയിലെയും നിയമ സഭകളിലെയും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതിനുള്ള വനിതാ സംവരണ ബിൽ...
മഹാരാഷ്ട്രയിൽ ബാലറ്റ് പേപ്പർ വഴി വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് സഞ്ജയ് റൗത്; വ്യാപകമായി ഇവിഎം ക്രമക്കേടുകൾ നടന്നെന്നും യു...
മുംബൈ:ഈ കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) വ്യാപകമായി ക്രമക്കേടുകൾ നടന്നെന്ന് യു ബി ടി നേതാവ് സഞ്ജയ് റൗത്. അതിനാൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് മഹാരാഷ്ട്രയിൽ വീണ്ടും...
എം പി സി സി അധ്യക്ഷ സ്ഥാനം രാജി വെച്ചിട്ടില്ല: നാനാ പട്ടോലെ
മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷനും സകോലി അസംബ്ലി സീറ്റിൽ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎയുമായ നാനാ പടോലെ, സംസ്ഥാനത്തെ പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചതായുള്ള മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ചു."കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...
കലയും സാഹിത്യവും വിവേകമുള്ള മനുഷ്യനെ വാർത്തെടുക്കുന്നു: ഡോ. എം. രാജീവ്കുമാർ
മുംബൈ:പണത്തിനു പിറകേ പായാത്ത, നീതിബോധവും വിവേകവുമുള്ള തലമുറയെയാണ് നാം വാർത്തെടുക്കേണ്ടതെന്ന് ഡോ.എം. രാജീവ്കുമാർ അഭിപ്രായപ്പെട്ടു. അണുശക്തിനഗറിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബിന്റെ (TTFAC) അൻപത്തിയഞ്ചാം വാർഷികാഘോഷവേളയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറിവ് നേടിയതുകൊണ്ടുമാത്രം...
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച സ്വതന്ത്ര എംഎൽഎ അണികൾ സ്വീകരിച്ചത് ദേഹത്ത് തീയിട്ട്; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...
മഹാരാഷ്ട്രയുടെ പടിഞ്ഞാറൻ മേഖലയിലെ ചന്ദ്ഗഡ് താലൂക്കിലെ മഹാഗാവില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര എംഎല്‍എ ശിവാജി പാട്ടീലിൻ്റെ സ്വീകരണത്തിനിടെ വൻ അപകടം. വിജയത്തിന് ശേഷം മണ്ഡലം സന്ദർശിക്കാനെത്തിയ എംഎല്‍എയെ സ്വീകരിക്കാൻ പടക്കം പൊട്ടിക്കുകയായിരുന്നു, ഇതിനിടെ...
നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി; മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാപടോലെ രാജിവച്ചതായി റിപ്പോർട്ടുകൾ: വിശദാംശങ്ങൾ...
മുംബൈ:മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാദി (എംവിഎ) യുടെ വൻ തോൽവിയെ തുടർന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ രാജി സമർപ്പിച്ചതായി റിപ്പോർട്ട്.ഭരണകക്ഷിയായ മഹായുതി സഖ്യം 49.6% വോട്ട് വിഹിതത്തോടെ...
താനെ കോൺഗ്രസ്സിന്റെ മുഖമായിരുന്ന മനോജ് ഷിൻഡെ പാർട്ടി വിട്ട് ശിവസേനയിൽ അംഗത്വം സ്വീകരിച്ചു; പാർട്ടി വിട്ടത്...
താനെ: താനെ മുൻ ഡി സി സി പ്രസിഡന്റും 25 വർഷം താനെ നഗര സഭാ അംഗവും ആയിരുന്ന കോൺഗ്രസ് നേതാവ് മനോജ് തുക്കാറാം ഷിൻഡെ ശിവസേനയിൽ(ഏക് നാഥ് ഷിൻഡെ വിഭാഗം)ചേർന്നു. താനെയിലെ...
മലയാളത്തിലെ പ്രിയ എഴുത്തുകാരിയും, മുംബൈ മലയാളിയുമായ ഗീത നെൻമിനിയുടെ ആദ്യ നോവലിന്റെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നടന്നു
മുംബൈ: മലയാളത്തിലെ പ്രിയ എഴുത്തുകാരിയും മുംബൈ മലയാളിയുമായ ഗീത നെൻമിനിയുടെ ആദ്യത്തെ നോവലായ പരിണതിയുടെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് നടന്നു. നവംബർ 9ന് വൈകുന്നേരം പുസ്തകോത്സവ വേദിയിലെ റൈറ്റേഴ്സ് ഫോറം...
ഉപതെരഞ്ഞെടുപ്പ്: നന്ദേഡ് ലോക്‌സഭാ സീറ്റ് നിലനിർത്തി കോൺഗ്രസ്
മുംബൈ:ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ നന്ദേഡ് പാർലമെൻ്റ് സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി ചവാൻ രവീന്ദ്ര വസതരാവു വിജയം നേടി. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, കോൺഗ്രസ് സ്ഥാനാർത്ഥി ഭാരതീയ ജനതാ...
മുംബൈയിലും മഹായുതിയുടെ തേരോട്ടം; 36 ൽ 22 സീറ്റും നേടി നഗരത്തിലും ആധിപത്യം: വിശദാംശങ്ങൾ...
മുംബൈ:മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് വൻ വിജയം നൽകി ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം.നഗരത്തിലെ 36 സീറ്റുകളിൽ 22 എണ്ണത്തിലും സഖ്യം വിജയിച്ചു.ബിജെപി 15 സീറ്റുകളിൽ വിജയിച്ച്...
മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നവംബർ 25ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ
മുംബൈ:മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് ശേഷം ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം അടുത്ത സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ.മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി അനിശ്ചിതത്വം തുടരുന്നുണ്ടെങ്കിലും...
മഹാരാഷ്ട്രയിലെ മലയാളികൾ മഹായുതിയോടൊപ്പം: ബി ജെ പി മഹാരാഷ്ട്ര കേരളീയ വിഭാഗം കൺവീനർ ഉത്തംകുമാർ
മുംബൈ:മഹാരാഷ്ട്രയിലെ മലയാളി സമൂഹം മഹായുതി സഖ്യത്തോടൊപ്പമാണെന്ന് വ്യക്തമായ തെരഞ്ഞെടുപ്പ് ഫലമാണ് മഹാരാഷ്ട്രയിലുണ്ടായിരിക്കുന്നതെന്ന് ബി ജെ പി മഹാരാഷ്ട്ര കേരളീയ വിഭാഗം കൺവീനർ ഉത്തം കുമാർ പറഞ്ഞു. മലയാളികൾ ഏറെ വസിക്കുന്ന വസായ്, വിരാർ,...
മഹാരാഷ്ട്ര കോൺഗ്രസ് പരാജയം:രാഷ്ട്രീയം ഒരു തിരഞ്ഞെടുപ്പ് തോൽവി കൊണ്ട് അവസാനിക്കില്ലെന്ന് ഏ ഐ സി സി ജോയിന്റ് സെക്രട്ടറി...
മുംബൈ:മഹാരാഷ്ട്രയിൽ കോൺഗ്രസ് നേതൃത്വത്തിൽ ഉള്ള പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാടിക്ക് കനത്ത പരാജയമാണ് ഏറ്റു വാങ്ങേണ്ടി വന്നത്.തുടർന്നാണ് മുംബൈ നിവാസിയായ ഏ ഐ സി സി ജോയിന്റ് സെക്രട്ടറി മാത്യു ആന്റണി...
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അദാനി അട്ടിമറിച്ചുവെന്ന് സഞ്ജയ് റാവത്ത്: വിശദാംശങ്ങൾ വായിക്കാം
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറിയുണ്ടായെന്ന് ആരോപിച്ച് ശിവസേന-യുബിടി നേതാവ് സഞ്ജയ് റാവത്ത്.ബിജെപിയും ശിവസേനയും എൻസിപിയും ഉൾപ്പെട്ട മഹായുതി സഖ്യം ഇവിടെ അധികാരം നിലനിർത്തുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 288 സീറ്റുള്ള...
‘ബി.ജെ.പി പ്രവർത്തകർ അർധരാത്രി സ്ട്രോങ് റൂമിൽ കടക്കാൻ ശ്രമിച്ചു: ആരോപണവുമായി രോഹിത് പവാർ രംഗത്ത്
മുംബൈ: മഹാരാഷ്ട്രയിലെ കർജത്-ജാംഖേദ് മണ്ഡലത്തിലെ വോട്ടെടുപ്പിനു ശേഷം വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമിലേക്ക് ബി.ജെ.പി പ്രവർത്തകർ അർധരാത്രി അതിക്രമിച്ചു കടക്കാൻ ശ്രമിച്ചുവെന്ന ആരോപണവുമായി എൻ.സി.പി (ശരദ് പവാർ) നേതാവ് രോഹിത് പവാർ...
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: മീരാ ഭയന്ദറിലെ ഈ വി എം ഇൽ പൊരുത്തക്കേട് ആരോപിച്ച് കോൺഗ്രസ്
മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ വോട്ടെണ്ണൽ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് കോൺഗ്രസ് പാർട്ടി ഇന്നലെ മീരാ ഭയന്ദറിലെ വിവിധ ബൂത്തുകളിൽ (145) പോൾ ചെയ്ത വോട്ടുകളുടെ എണ്ണത്തിൽ പൊരുത്തക്കേടുണ്ടെന്ന്...
ഇപ്റ്റയുടെ ഭാസ്കരസന്ധ്യ ഡിസംബർ 7ന്
നവിമുംബൈ:മലയാളത്തിൻ്റെ നാട്ടുനീരൊഴുക്കും കേരളത്തിൻ്റെ സാംസ്കാരിക തനിമയും ചേർത്ത് പിടിച്ച പ്രശസ്ത കവി പി ഭാസ്കരൻ്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഭാസ്കരസന്ധ്യ ഒരുങ്ങുന്നു. പുലർകാലത്തുംപത്തുവെളുപ്പിലും പൗർണമിയിലും പാടിത്തീരാത്തൊരു സാംസ്കാരിക വിശേഷമായ പി.ഭാസ്കരൻ്റെ കവിതകളും സിനിമാ ഗാനങ്ങളും...
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും മുമ്പേ മഹാരാഷ്ട്രയിൽ റിസോർട്ട് രാഷ്ട്രീയത്തിനുള്ള തയ്യാറെടുപ്പുമായി എംവിഎ; നീക്കം ബിജെപി കുതിരക്കച്ചവടം ഭയന്ന്?
മുംബൈ:മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം നാളെ പ്രഖ്യാപിക്കാനിരിക്കെ കരുതലോടെ കോൺഗ്രസ്. വെല്ലുവിളികൾ മുൻകൂട്ടി കണ്ടുകൊണ്ട്, വിജയിക്കുന്ന സ്ഥാനാർത്ഥികളെ സുരക്ഷിതമാക്കാനും, സാധ്യതയുള്ള കൂറുമാറ്റങ്ങൾ തടയാനുമുള്ള ശ്രമങ്ങൾ കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. തിരഞ്ഞെടുക്കപ്പെട്ട...


























