മുംബൈ:മുംബൈയുടെ ലൈഫ് ലൈൻ എന്നറിയപ്പെടുന്ന ലോക്കൽ ട്രെയിനുകൾ എല്ലാം ശീതികരിക്കാനൊരുങ്ങുന്നു മഹാരാഷ്ട്ര സർക്കാർ.യാത്രക്കാർക്ക് സുഖകരമായ യാത്ര പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ട്രെയിനുകൾ എയർകണ്ടീഷനിങ് ചെയ്യാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിശദീകരണം. അടുത്ത ഒന്നര വർഷത്തിനിടയിൽ 238 എ.സി കമ്പാർട്മെന്റുകൾ ഒരുക്കാനാണ് മുംബൈ റെയിൽ വികാസ് കോർപ്പറേഷൻ (എം.ആർ.വി.സി) ലക്ഷ്യമിടുന്നത്.
ക്രിസ്മസ് ദിനത്തിൽ ഒരു പുതിയ എ.സി ട്രെയിൻ ഓടിത്തുടങ്ങുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.ദിവസവും 75 ലക്ഷം ആളുകളാണ് മുംബൈ ലോക്കൽ ട്രെയിനുകളിൽ യാത്രചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും തിരക്കുപിടിച്ച സബർബൻ റെയിൽവേ ശൃംഖലയാണിത്.നഗരത്തിന്റെ ഏറ്റവും ദൂരെയുള്ള കോണുകളെ ബന്ധിപ്പിക്കുന്ന വെസ്റ്റേൺ, സെൻട്രൽ, ഹാർബർ എന്നിങ്ങനെ മൂന്ന് പ്രധാന ലൈനുകളുള്ള ഈ ശൃംഖല 390 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നുണ്ട്.
















