
മുംബൈ:ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ നന്ദേഡ് പാർലമെൻ്റ് സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി ചവാൻ രവീന്ദ്ര വസതരാവു വിജയം നേടി. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച്, കോൺഗ്രസ് സ്ഥാനാർത്ഥി ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥി ഡോ. സന്തുക്രാവു മരോത്റാവു ഹംബാർഡെയെ 1457 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.
കോൺഗ്രസ് സ്ഥാനാർത്ഥി 586788 വോട്ടുകൾ നേടിയപ്പോൾ ബിജെപി സ്ഥാനാർത്ഥിക്ക് 585331 വോട്ടുകളാണ് നേടാനായത്. സിറ്റിംഗ് എംപി ചവാൻ വസന്തറാവു ബൽവന്ത്രാവുവിൻ്റെ നിര്യാണത്തെ തുടർന്നാണ് ഈ പാർലമെൻ്റ് മണ്ഡലത്തിലേക്ക് ഒരു ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക