താനെ: താനെ മുൻ ഡി സി സി പ്രസിഡന്റും 25 വർഷം താനെ നഗര സഭാ അംഗവും ആയിരുന്ന കോൺഗ്രസ് നേതാവ് മനോജ് തുക്കാറാം ഷിൻഡെ ശിവസേനയിൽ(ഏക് നാഥ് ഷിൻഡെ വിഭാഗം)ചേർന്നു. താനെയിലെ കോൺഗ്രസ്സിന്റെ മുഖമായിരുന്ന മനോജ് ഷിൻഡെ നിയമ സഭ തിരെഞ്ഞെടുപ്പിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിൻഡെക്കെതിരെ സ്വതന്ത്ര സ്ഥാനാർഥി ആയി മത്സരിച്ചിരുന്നു.
എം വി എ സഖ്യയുടെ സഖ്യ സമവായത്തിൽ താനെ നിയമസഭ സീറ്റ് ശിവസേന ഉദ്ധവ് വിഭാഗത്തിനാണ് നൽകിയിരുന്നത്.ഇതിനെ തുടർന്നാണ് മനോജ് ഷിൻഡെ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചത്. ശേഷം കോൺഗ്രസ് പാർട്ടിയിൽ നിന്നും അദ്ദേഹത്തെ 6 വർഷത്തേക്ക് പുറത്താക്കിയിരുന്നു.
താനെ വാഗ്ലെ എസ്റ്റേറ്റ് ശ്രീനഗറിൽ താമസിച്ചു വരുന്ന മനോജ് ഷിൻഡെ എം പി സി സി ഭാരവാഹി കൂടിയായിരുന്നു. മലയാളി സമൂഹത്തോട് ഏറ്റവും കൂടുതൽ അടുത്ത് നിൽക്കുന്ന നേതാക്കളിൽ ഒരാളായാണ് മനോജ് ഷിൻഡെ അറിയപ്പെടുന്നത്.

















