മുംബൈ:മഹാരാഷ്ട്രയിൽ കോൺഗ്രസ്‌ നേതൃത്വത്തിൽ ഉള്ള പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാടിക്ക് കനത്ത പരാജയമാണ് ഏറ്റു വാങ്ങേണ്ടി വന്നത്.തുടർന്നാണ് മുംബൈ നിവാസിയായ ഏ ഐ സി സി ജോയിന്റ് സെക്രട്ടറി മാത്യു ആന്റണി ഫേസ്ബുക്കിലൂടെ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

“കോൺഗ്രസ്‌, എം വി എ, പ്രവർത്തകർക്ക് ഏറ്റവും പ്രയാസകരമായ സമയമാണിത്, നമ്മുടെ രാഷ്ട്രീയം ഒരു തിരഞ്ഞെടുപ്പ് തോൽവി കൊണ്ട് അവസാനിക്കില്ല.നമ്മുടെ വാർഡിലും പ്രദേശത്തുമൊക്കെയായി എത്ര ബുദ്ധിമുട്ടിയാണ് പൊതു രംഗത്ത് നാം തുടരുന്നതെന്നു നമ്മൾക്കറിയാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നമുക്ക് പരസ്‌പരം സഹായിക്കേണ്ട സാഹചര്യമാണുള്ളത്.ഒരു കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ, എന്നെക്കൊണ്ട് കഴിയുന്ന എന്ത് സഹായത്തിനും ഞാൻ മുൻപന്തിയിൽ ഉണ്ടാകും.എൻ്റെ വീടും ഓഫീസും നിങ്ങൾക്കായി എപ്പോൾ വേണമെങ്കിലും തുറന്ന് തന്നെ ഇരിക്കും.ഈ പോരാട്ടം നമുക്ക് ഒരുമിച്ച് നേരിടാം” ഫേസ്ബുക്കിലൂടെ അദ്ദേഹം കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക