കുറുപ്പന്തറയില്‍ അറ്റകുറ്റപണിയ്ക്കിടെ പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്ന് വീണ് കൈക്കാരന് ദാരുണാന്ത്യം. അപകടത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റു. കുറുപ്പന്തറ കുറുപ്പം പറമ്ബില്‍ ജോസഫ് (ഔസേപ്പച്ചൻ 51) ആണ് മരിച്ചത്. ഇന്ന് ജൂലൈ ആറ് ഞായറാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം.
പള്ളിയുടെ മേല്‍ക്കൂരയില്‍ അറ്റകുറ്റപ്പണികള്‍ക്കായി കയറിയതായിരുന്നു മൂന്നുപേരും. മേല്‍ക്കൂരയിലെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ പിടിവിട്ട് ഇവർ താഴെ വീഴുകയായിരുന്നു.മേല്‍ക്കൂര നീക്കുന്നതിനിടെ ഉണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്ന് കടുത്തുരുത്തി പോലീസ് അറിയിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
അപകടത്തില്‍പ്പെട്ട മൂന്നു പേരെയും ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജോസഫിന്റെ മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇയാള്‍ ഇതര സംസ്ഥാന തൊഴിലാളി ആണെന്നാണ് വിവരം.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















