മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ വോട്ടെണ്ണൽ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് കോൺഗ്രസ് പാർട്ടി ഇന്നലെ മീരാ ഭയന്ദറിലെ വിവിധ ബൂത്തുകളിൽ (145) പോൾ ചെയ്ത വോട്ടുകളുടെ എണ്ണത്തിൽ പൊരുത്തക്കേടുണ്ടെന്ന് ആരോപിച്ചത്. എംവിഎ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രതിനിധിയായ കോൺഗ്രസ് നേതാവ് അനിൽ സാവന്ത് റിട്ടേണിംഗ് ഓഫീസർക്ക് അയച്ച കത്തിൽ, ഫോം 17-സിയിലെ ഡാറ്റയും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ (ഇവിഎം) കണക്കുകളും തമ്മിൽ 386 അധിക വോട്ടുകളുടെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയത്.റിട്ടേണിംഗ് ഓഫീസറോട് ഔദ്യോഗിക വിശദീകരണം തേടിയ സാവന്ത്, പോളിംഗ് കണക്കുകളിൽ മോക്ക് ഡ്രിൽ വോട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ആരോപിച്ചു.

റിട്ടേണിംഗ് ഓഫീസർ പുറത്തുവിട്ട കണക്കുകൾ പ്രകാരം മണ്ഡലത്തിൽ 51.75 ശതമാനം പോളിങ് രേഖപ്പെടുത്തി. 5,10,862 വോട്ടർമാരിൽ 2,64,534 പേർ തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചു.എന്നാൽ , ഫോം 17C കാണിക്കുന്നത് 51.67 ശതമാനം എണ്ണമാണ്,അത് 0.08 ശതമാനം (386 വോട്ടുകൾ) വ്യത്യാസത്തമാണ് കാണിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടാതെ, പോസ്റ്റൽ ബാലറ്റുകളുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസത്തെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യചിഹ്നവും പരാതിക്കാരൻ ഉന്നയിച്ചിട്ടുണ്ട്.പോളിംഗ് ബൂത്തിൽ വന്ന് വോട്ട് ചെയ്യുന്ന ഓരോ വോട്ടറുടെയും വിവരങ്ങൾ രേഖപ്പെടുത്താൻ ഫോം 17 എ ഉപയോഗിക്കുമ്പോൾ, രേഖപ്പെടുത്തിയ എല്ലാ വോട്ടുകളുടെയും അക്കൗണ്ടാണ് ഫോം 17 സി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക