മുംബൈ:പണത്തിനു പിറകേ പായാത്ത, നീതിബോധവും വിവേകവുമുള്ള തലമുറയെയാണ് നാം വാർത്തെടുക്കേണ്ടതെന്ന് ഡോ.എം. രാജീവ്കുമാർ അഭിപ്രായപ്പെട്ടു. അണുശക്തിനഗറിൽ ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ലബ്ബിന്റെ (TTFAC) അൻപത്തിയഞ്ചാം വാർഷികാഘോഷവേളയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറിവ് നേടിയതുകൊണ്ടുമാത്രം കാര്യമില്ല, ആ അറിവിനെ തിരിച്ചറിവിനായി പ്രയോജനപ്പെടുത്തുമ്പോഴാണ് വെറുമൊരു ജീവിമാത്രമായ മനുഷ്യൻ വിവേകമുള്ള മനുഷ്യനായി മാറുന്നത്.വിവേകത്തിലേക്കുള്ള പാതയായി വർത്തിക്കുന്നത് കലയും സാഹിത്യവുമാണ്. ഇന്ന് നമ്മിൽ ഭൂരിഭാഗത്തിന്റെയും ജീവിതത്തിൽനിന്ന് അകന്നുകൊണ്ടിരിക്കുന്ന കലയേയും സാഹിത്യത്തേയും തിരിച്ചുപിടിച്ചാൽ മാത്രമേ നീതിബോധവും മൂല്യബോധവും വിവേകവുമുള്ള ഭാവിതലമുറ ഇവിടെ ഉണ്ടാകുമെന്ന കാര്യം ഉറപ്പുവരുത്താനാകൂ. മനുഷ്യജന്മം അർത്ഥവത്താകുന്നത് ഒരു നല്ല മനുഷ്യനായി ജീവിക്കുമ്പോൾ മാത്രമാണ്. എത്ര സമ്മർദ്ദങ്ങൾ ഉണ്ടാക്കുന്ന ജോലിചെയ്യുന്നവരിലും സന്തോഷകരമായ മാനസിക ആരോഗ്യം പ്രദാനം ചെയ്യാൻ കലയ്ക്കും സാഹിത്യത്തിനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നവംബർ 23, 24 തീയതികളിലായി അണുശക്തിനഗറിൽ നടന്ന TTFAC വർഷികാഘോഷത്തിൽ വയലി, തൃശ്ശൂർ അവതരിപ്പിച്ച മുളവാദ്യവും, നൃത്തനൃത്യങ്ങളും, നാടൻപാട്ടുകളും അരങ്ങിലെത്തി. TTFAC സെക്രട്ടറി വിജു ചിറയിൽ സ്വാഗതം പറഞ്ഞ പൊതുസമ്മേളനത്തിൽ പ്രസിഡന്റ് ജിൽജു രതീഷ് അധ്യക്ഷയായിരുന്നു. ജോ. സെക്രെട്ടറി വിനോദ് ദിവാസൻ കൃതജ്ഞത രേഖപ്പെടുത്തി. ഷിബുലാൽ വാർഷികാഘോഷ പരിപാടികളിൽ അവതാരകനായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക