മുംബൈ:നഗരത്തിൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ചിക്കൻഗുനിയ ബാധിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപെടുത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്തത് ഈ വർഷമാണെന്ന് ബിഎംസിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ അറിയിച്ചു.ജനുവരി മുതൽ ഒക്ടോബർ വരെ 578 കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് വിവരം.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 250 കേസുകൾ മാത്രമായിരുന്നു.മൺസൂൺ നീണ്ടുനിൽക്കുന്നതും വെള്ളം കെട്ടിനിൽക്കുന്നതുമാണ് ചിക്കുൻഗുനിയ വൈറസിൻ്റെ പ്രാഥമിക വാഹകരായ കൊതുകുകളുടെ പ്രജനനത്തിന് സഹായമാകുന്നത്.രോഗം, അപൂർവ്വമായി മാത്രമാണ് മാരകമാകുന്നതെങ്കിലും , മാസങ്ങളോളം നീണ്ടുനിൽക്കുന്ന കഠിനമായ സന്ധി വേദനയ്ക്ക് കാരണമാകുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസുകളുടെ വർദ്ധനവ് മുംബൈയിൽ മാത്രം ഒതുങ്ങുന്നില്ല. മഹാരാഷ്ട്രയിലുടനീളം, ചിക്കുൻഗുനിയ വർധിച്ചതായി കണക്കുകൾ വ്യക്തമാകുന്നു.അണുബാധകൾ 2023 ൽ 1,702 ആയിരുന്നു, എന്നാൽ ഈ വർഷം ഇതുവരെ 2,643 കേസുകൾ റിപ്പോർട്ട്‌ ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക