മുംബൈ: മലയാളത്തിലെ പ്രിയ എഴുത്തുകാരിയും മുംബൈ മലയാളിയുമായ ഗീത നെൻമിനിയുടെ ആദ്യത്തെ നോവലായ പരിണതിയുടെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് നടന്നു. നവംബർ 9ന് വൈകുന്നേരം പുസ്തകോത്സവ വേദിയിലെ റൈറ്റേഴ്സ് ഫോറം ഏഴാം നമ്പർ ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ സുഭാഷ്ചന്ദ്രനാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്. ഗീതയുടെ ഭർത്താവ് ശ്രീകുമാറാണ് പുസ്തകം ഏറ്റുവാങ്ങിയത്.
അനിൽകുമാർ മൈനാഗപ്പള്ളി, ഗീതാ മോഹൻ,അജിത് തോപ്പിൽ,ജയശ്രീ അശോക് എന്നിവർ ആശംസകൾ നേർന്നു. നീലരാജി, നടുമുറ്റം എന്നിവയാണ് ഗീതയുടെ മറ്റു പുസ്തകങ്ങൾ. നീലരാജിക്ക് മഹാകവി പിയുടെ പേരിലുള്ള പയസ്വിനി കഥാ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















