നവിമുംബൈ:മലയാളത്തിൻ്റെ നാട്ടുനീരൊഴുക്കും കേരളത്തിൻ്റെ സാംസ്കാരിക തനിമയും ചേർത്ത് പിടിച്ച പ്രശസ്ത കവി പി ഭാസ്കരൻ്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഭാസ്കരസന്ധ്യ ഒരുങ്ങുന്നു. പുലർകാലത്തുംപത്തുവെളുപ്പിലും പൗർണമിയിലും പാടിത്തീരാത്തൊരു സാംസ്കാരിക വിശേഷമായ പി.ഭാസ്കരൻ്റെ കവിതകളും സിനിമാ ഗാനങ്ങളും കോർത്തിണക്കിക്കൊണ്ട് , അദ്ദേഹത്തിന്റെ പ്രധാന രചനകളുടെ സാന്ദർഭികതയും സൗന്ദര്യവും പ്രസക്തി അടയാളപ്പെടുത്തി നടത്താനൊരുങ്ങുന്ന ഭാസ്കരസന്ധ്യ സംഘടിപ്പിക്കുന്നത് ഇപ്റ്റ കേരളയുടെ മുംബൈ ഘടകമാണ്.

നെരുളിലെ ന്യൂ ബോംബ കേരളീയ സമാജത്തിൻ്റെ ഹാളിൽ ഡിസംബർ ഏഴിന് വൈകിട്ട് ആറിന് നടക്കുന്ന സർഗ്ഗസന്ധ്യയിൽ കേരളത്തിലെ പ്രശസ്ത കാവ്യാലാപകനായ ബാബു മണ്ടൂരാവും ഭാസ്കരസന്ധ്യ നയിക്കുക.കവിതകളും സിനിമാ ഗാനങ്ങളുമായി മുംബൈയിലെ പ്രശസ്ത ഗായകരും ഭാസ്കരസന്ധ്യയിൽ അണിചേരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക