ശിവമോഗ ജില്ലയിലെ കുംസി പൊലീസ് സ്റ്റേഷൻ പരിധിയില്‍ യാദവാല ഗ്രാമത്തില്‍ രണ്ട് യുവാക്കള്‍ കുളത്തില്‍ വീണ് മരിച്ചു. പി.എ.ഗൗതം (22), കെ.സി.ചിരഞ്ജീവി (22) എന്നിവരാണ് മരിച്ചത്. കുളത്തില്‍ വീണ മൂന്നാമത്തെ യുവാവ് നീന്തി രക്ഷപ്പെട്ടു. അഗ്നിശമന സേന മൃതദേഹങ്ങള്‍ കരക്കെത്തിച്ചു.
ഗൗതമിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തോട് ചേർന്ന വയലിനടുത്താണ് ദുരന്തമുണ്ടായത്. ഗൗതം 10 സുഹൃത്തുക്കളോടൊപ്പം രാത്രി വൈകി തോട്ടം സന്ദർശിച്ചിരുന്നു. കുളത്തില്‍ നിന്ന് വെള്ളമെടുക്കാൻ ശ്രമിക്കുന്നതിനിടെ ചിരഞ്ജീവി അബദ്ധത്തില്‍ കുളത്തില്‍ വഴുതി വീഴുകയായിരുന്നു. രക്ഷിക്കാൻ ചാടിയ ഗൗതമും മുങ്ങിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















