മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷനും സകോലി അസംബ്ലി സീറ്റിൽ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎയുമായ നാനാ പടോലെ, സംസ്ഥാനത്തെ പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചതായുള്ള മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ചു.”കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കാണാൻ പോകുകയാണ്, രാജിക്കത്ത് നൽകിയിട്ടില്ലെന്ന്” പടോലെ മാധ്യമങ്ങളോട് പറഞ്ഞു.

അടുത്തിടെ നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാഡി (എംവിഎ) യുടെ ദയനീയ പരാജയത്തിന് ശേഷം, തോൽവിയുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് നാനാ പടോലെ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനം രാജിവയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതായി നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മത്സരിച്ച 103 സീറ്റുകളിൽ 16 എണ്ണത്തിൽ മാത്രം വിജയിച്ച കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്.സകോലി സീറ്റിൽ നിന്ന് മത്സരിച്ച പടോലെ വെറും 208 വോട്ടിനാണ് വിജയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക