ബിജെപിക്ക് പുതിയ സംസ്ഥാന നേതൃത്വം; ശോഭാ സുരേന്ദ്രനും എം.ടി രമേശും ജനറൽ സെക്രട്ടറിമാർ; ഷോൺ ജോർജ് വൈസ് പ്രസിഡന്റ്...
ബിജെപി പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. നാല് ജനറല്‍ സെക്രട്ടറിമാരെയാണ് പാർട്ടി പുതുതായി പ്രഖ്യാപിച്ചത്. പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാധാന്യം പട്ടികയില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ വി മുരളീധരപക്ഷത്തെ തഴഞ്ഞുകൊണ്ടുള്ള ഭാരവാഹി പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്.
എം.ടി....
പിസി വിഷ്ണുനാഥിനെയും ചാണ്ടി ഉമ്മനെയും മുന്നിൽ നിർത്തി എ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാൻ നീക്കം; ഷാഫിയെയും രാഹുലിനെയും കൂടെ...
കോണ്‍ഗ്രസില്‍ ചാണ്ടി ഉമ്മന്റെയും പി സി വിഷ്ണുനാഥിന്റേയും നേതൃത്വത്തില്‍ പഴയ എ ഗ്രൂപ്പ് പുനഃസംഘടിപ്പിക്കാന്‍ നീക്കം. കെ.സി. ജോസഫ്, ബെന്നി ബഹനാന്‍, എം.എം. ഹസന്‍ അടക്കം മുതിര്‍ന്ന നേതാക്കളുടെ പൂര്‍ണ പിന്തുണ നീക്കത്തിനുണ്ട്....
“പ്രസ്ഥാനത്തിന് നേരെ വന്ന കൈകൾ ഞങ്ങൾ വെട്ടിമാറ്റും”: മീഡിയവൺ മാനേജിങ് ഡയറക്ടർ ദാവൂദിനെതിരെ കൊലവിളി മുദ്രാവാക്യവുമായി...
കോഴിക്കോട്: മീഡിയവണ്‍ മാനേജിങ് എഡിറ്റർ സി.ദാവൂദിനെതിരെ കൊലവിളി മുദ്യാവാക്യവുമായി സി.പി.എം പ്രകടനം. വണ്ടൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനത്തിലാണ് ദാവൂദിന്റെ കൈകള്‍ വെട്ടിമാറ്റുമെന്ന മുദ്രാവാക്യം മുഴക്കിയത്. ‘ഇല്ല കഥകള്‍ പറഞ്ഞിട്ട് പ്രസ്ഥാനത്തിന് നേരെ...
ദയാനിധി മാരന് 800 കോടിയും ചെന്നൈ എലൈറ്റ് ബോട്ട് ക്ലബ് ഏരിയയിൽ നാല് പ്ലോട്ടുകളും: സൺ ടിവി നെറ്റ്‌വർക്കിനെ...
മാരന്‍ സഹോദരന്മാരുടെ തര്‍ക്കംതീര്‍ക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ബന്ധുവുമായ എം.കെ. സ്റ്റാലിന്റെ ഇടപെടല്‍.സ്റ്റാലിനെ കൂടാതെ, ദ്രാവിഡ കഴകം പ്രസിഡന്റ് കെ വീരമണി, ഹിന്ദു ഗ്രൂപ്പിന്റെ എന്‍. റാം എന്നിവരും മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കാളികളായെന്നാണ് ദി...
ഒരു വർഷം മുമ്പ് അടിയന്തരാവസ്ഥയെ ന്യായീകരിച്ചു; ഇന്ന് പാർട്ടിയെ പിന്നിൽ നിന്ന് കുത്താൻ വിമർശനം: ബിജെപിയെ പ്രീതിപ്പെടുത്താൻ...
തരാതരം പോലെ നിലപാടും നയങ്ങളും മാറ്റുന്നവരെക്കുറിച്ച് നമ്മുടെ ഭാഷയിലെ ഏറ്റവും അനുയോജ്യമായ പ്രയോഗമാണ് 'അഴകിയവനെ കാണുമ്ബോള്‍ അപ്പാ' എന്നു വിളിക്കുന്നവന്‍ എന്നത്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ഡോ ശശി തരൂരിന്റെ സമീപകാല...
കൈനിറയെ കാശ് നൽകി കേന്ദ്രസർക്കാർ; കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് പ്രളയ ദുരിതാശ്വാസ ഫണ്ട്...
കേരളമടക്കമുള്ള പ്രളയബാധിത സംസ്ഥാനങ്ങള്‍ക്ക് ധനസഹായം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ആറ് സംസ്ഥാനങ്ങള്‍ക്കായി 1,066.80 കോടി രൂപ കേന്ദ്രം അനുവദിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിന്റെ...
കണ്ണൂരിൽ പഠിപ്പു മുടക്ക് സമരത്തിന് എത്തിയ ഡിവൈഎഫ്ഐ വനിതാ നേതാവ് സ്കൂളിലെ പാചക തൊഴിലാളിയായ വൃദ്ധയെ കയ്യേറ്റം...
സ്കൂളിലെ പാചകത്തൊഴിലാളിയെ കൈയേറ്റംചെയ്ത സംഭവത്തില്‍ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരെ കേസ്. ഡിവൈഎഫ്‌ഐ പേരാവൂർ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി അക്ഷയ മനോജിനെതിരേയാണ് പേരാവൂർ പൊലീസ് കേസെടുത്തത്. കണ്ണൂർ മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ...
ഇന്ദിരയുടെ അടിയന്തരാവസ്ഥ ഉണങ്ങാത്ത മുറിവ്; ഇന്നത്തേത് അഭിവൃദ്ധിയുള്ള ഇന്ത്യ: കോണ്‍ഗ്രസിനെ ഞെട്ടിച്ച് ശശി തരൂര്‍
ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ച് ലോക്സഭാ എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂർ. നീണ്ട 21 മാസം എല്ലാ മൗലികാവകാശങ്ങളും റദ്ദാക്കപ്പെട്ടെന്നും ഇന്ത്യയുടെ അടിസ്ഥാന ഭരണഘടനാ തത്വങ്ങളെല്ലാം ഇല്ലാതാക്കപ്പെട്ടുവെന്നും തരൂർ...
കോൺഗ്രസ് പുനഃസംഘടന ഉടൻ; 9 ജില്ലകളിൽ ഡിസിസി അധ്യക്ഷന്മാർക്ക് മാറ്റം എന്ന് റിപ്പോർട്ട്: വിശദാംശങ്ങൾ വായിക്കാം
കോണ്‍ഗ്രസില്‍ പുനഃസംഘടന എത്രയും വേഗം പൂർത്തിയാക്കുമെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇതുമായിബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഹൈക്കമാൻഡുമായി നടത്തിയ ചർച്ച നടത്തി. പുനഃസംഘടനയ്ക്ക് മുൻപ് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുമെന്നും സണ്ണി ജോസഫ്...
കേരള മുഖ്യമന്ത്രിയാകാനുള്ള മോഹം വെളിപ്പെടുത്തി ശശി തരൂരിന്റെ ട്വീറ്റ്; എക്സിൽ പങ്കുവെച്ചത് താൻ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങൾ...
യുഡിഎഫില്‍ മുഖ്യമന്ത്രിയാകാൻ യോഗ്യൻ താനാണെന്ന സർവേ ഫലം പങ്കുവച്ച് ശശി തരൂർ. സ്വകാര്യ സർവേ ഫലം സംബന്ധിച്ച് എക്സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വാർത്ത തരൂർ ഷെയർ ചെയ്യുകയായിരുന്നു. 28.3 ശതമാനം പേർ തരൂർ...
കണ്ണൂരിലെ സമര സംഗമം പരിപാടിയുടെ പോസ്റ്ററിൽ നിന്ന് കെ സുധാകരനെ ഒഴിവാക്കി; അണികൾ പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന് കണ്ടതോടെ...
വിവാദത്തിന് പിന്നാലെ 'സമര സംഗമ'ത്തിന് പുതിയ പോസ്റ്ററുമായി കോണ്‍ഗ്രസ്. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജൂലൈ 14 തിങ്കളാഴ്ച ഉച്ചയ്ക്ക് നടത്തുന്ന 'സമര സംഗമ'ത്തിന്റെ പോസ്റ്ററിലായിരുന്നു കെ സുധാകരന്റെ ചിത്രം ഇല്ലാതിരുന്നത്. ജനദ്രോഹ...
തല വിട്ടൊരു കളിയില്ല: പണിമുടക്ക് ദിവസം സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ഓടിച്ചത് ഹെൽമറ്റ് തലയിൽ വച്ച്;...
കേന്ദ്രസർക്കാരിന്റെ തൊഴിലാളിനയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് തുടരുകയാണ്. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്‌ആർടിസി അടക്കം സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർ വലയുകയാണ്.
ഇതിനിടെ ഹെല്‍മെറ്റ് ധരിച്ച് വാഹനമോടിച്ച...
പാക്കിസ്ഥാൻ അനുകൂല ചാരവൃത്തി കേസിൽ അറസ്റ്റിലായ ജ്യോതി മൽഹോത്ര കേരളത്തിൽ എത്തിയ സംഭവം: വിവാദത്തിൽ മന്ത്രി റിയാസിന്...
പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വ്ളോഗർ ജ്യോതി മല്‍ഹോത്രയുടെ കേരളത്തിലേക്കുള്ള വരവില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് പിന്തുണയുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഇക്കാര്യത്തില്‍ ടൂറിസം വകുപ്പിനെയും ടൂറിസം മന്ത്രിയെയും കുറ്റപ്പെടുത്താൻ...
2026ൽ യുഡിഎഫ് തരംഗം പ്രവചിച്ച് സർവ്വേ ഫലം; പിണറായി സർക്കാരിനെതിരെ ജനവികാരം ആളിക്കത്തുന്നു; ...
സംസ്ഥാനത്ത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന് അഭിപ്രായ സര്‍വെ. സംസ്ഥാനത്ത് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. വോട്ട് വൈബ് എന്ന ഏജന്‍സിയാണ്...
സ്കൂൾ സമയ മാറ്റം: സർക്കാരിനെതിരെ പ്രത്യക്ഷ സമരം പ്രഖ്യാപിച്ച് സമസ്ത; 2007ലേതു പോലെ തോൽപ്പിക്കുമെന്ന് മുന്നറിയിപ്പ്;...
എല്‍ഡിഎഫ് സർക്കാരിന് ഇത് തിരിച്ചടികളുടെ കാലമാണ്. അവസാനമായി സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നത് ഇതുവരെ സർക്കാരുമായി അടുത്തുനിന്നിരുന്ന സമസ്തയാണ്. മദ്രസ വിദ്യാഭ്യാസത്തെ സ്‌കൂള്‍ സമയമാറ്റം ബാധിക്കുന്നതില്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനുള്ള തീരുമാനത്തിലാണ് സമസ്ത.സംസ്ഥാനത്തെ സ്കൂള്‍...
കേരള സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെയുള്ള എസ്എഫ്ഐ പ്രതിഷേധം അതിരു വിട്ടു; പിണറായിയുടെ പോലീസിനെ കുട്ടി സഖാക്കൾ മർദ്ദിച്ചത്...
കേരള സര്‍വകലാശാലയിലെ എസ്‌എഫ്‌ഐ പ്രതിഷേധം അതിരു കടന്നു. സര്‍വകലാശാലയുടെ പ്രധാന കവാടം പൊളിച്ച് പ്രതിഷേധക്കാര്‍ ഓഫീസിനുള്ളില്‍ കയറി. പോലീസ് പ്രതിഷേധക്കാരെ തടഞ്ഞതുമില്ല. ജനാല വഴി ഉള്‍പ്പെടെ പ്രവര്‍ത്തകര്‍ കെട്ടിടത്തിനുള്ളില്‍ എത്തി. മണിക്കൂറുകളോളമാണ് എസ്‌എഫ്‌ഐക്കാര്‍...
കെഎസ്ആർടിസി നിരത്തിലിറക്കില്ല, ആരെങ്കിലും ഇറക്കിയാൽ അപ്പോൾ കാണാം; മന്ത്രി ഗണേഷ് കുമാറിനെ തള്ളി ഇടത് കൺവീനർ ടി...
കെ എസ് ആർ ടി സി യൂണിയനുകള്‍ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും നാളെ കേരളത്തില്‍ ബസുകള്‍ ഓടുമെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവന തള്ളി ഇടത് സംഘടനകള്‍ രംഗത്ത്. കെ എസ്...
എംപിയായും, എംഎൽഎയായുയും മണ്ഡലത്തെ ദീർഘകാലം പ്രതിനിധീകരിച്ച നേതാക്കൾ ദുരന്തമുഖത്തേക്ക് തിരിഞ്ഞു നോക്കാത്തത് എന്ത്? കോട്ടയം മെഡിക്കൽ കോളേജിലും,...
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണു രോഗിയുടെ കൂട്ടിരിപ്പുകാരിയായ അമ്മ മരിച്ച സംഭവത്തിൽ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ പ്രദേശത്തെ ഒട്ടുമിക്ക നേതാക്കളും സാന്നിധ്യം അറിയിച്ചിരുന്നു. മന്ത്രിമാരായ വി എൻ വാസവൻ,...
മന്ത്രിസഭയിൽ നിന്ന് പുറത്തായി മണിക്കൂറുകൾക്കകം ആത്മഹത്യ; റഷ്യൻ മുൻ ഗതാഗത മന്ത്രിയെ കണ്ടെത്തിയത് കാറിനുള്ളിൽ വെടിവെച്ച് ജീവനൊടുക്കിയ...
റഷ്യയുടെ മുൻ ഗതാഗത മന്ത്രി റോമൻ സ്റ്റാരോവോയ്റ്റ് അന്തരിച്ചു. കാറിനുള്ളില്‍ സ്വയം വെടിവെച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ആണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ...
നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ജോസ് കെ മാണിയുടെ ആവശ്യത്തോട് പ്രതികരിക്കാതെ സിപിഎം; ലക്ഷ്യം മുന്നണി മാറാനുള്ള ന്യായീകരണം...
കേരളത്തിലെ അതിരൂക്ഷമായ വന്യജീവി, തെരുവ് നായ ആക്രമണ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണം എന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ ആവശ്യത്തോട് പ്രതികരിക്കാതെ സിപിഎം....


























