തിരുവനന്തപുരം : മലയാള സിനിമയുടെ പിതാവായ ജെസി ഡാനിയലിന്റെ പേരിലുള്ള ദേശീയ പുരസ്കാരം മജീഷ്യൻ ടിജോ വർഗീസിന്. ജെ.സി ഡാനിയലിന്റെ 126 ആമത് ജന്മദിനവും ദേശീയ പുരസ്കാര സമർപ്പണ ചടങ്ങിന്റെ ഉദ്ഘാടനവും അവാർഡ് സമർപ്പണവും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാർ നിർവ്വഹിച്ചു. അവാർഡ് ജേതാവായ മജീഷ്യൻ ടിജോ വർഗീസിന് പുരസ്കാരം ഏറ്റുവാങ്ങി. 26 ന് തൈക്കാട് ഭാരത് ഭവനിൽ വെച്ചായിരുന്നു ചടങ്ങുകൾ.

ലോക മാജിക്കിൽ വ്യക്തിമുദ്ര പതിപ്പിച്ചതിന് മെർലിൻ അവാർഡ്, ഗിന്നസ് റെക്കോർഡ് പുരസ്കാരം എന്നിവ നേടിയ ടിജോ വർഗീസ് ഇന്ത്യയ്ക്ക് തന്നെ അഭിമാനമാണെന്ന് പ്രേംകുമാർ പറഞ്ഞു. ലഹരിക്കടിമപ്പെട്ട് പുതിയ തലമുറ പോകുമ്പോൾ ടിജോയെപ്പോലെ ഉള്ളവരാണ് പ്രതീക്ഷിയെന്നും പ്രേം കുമാർ കൂട്ടിച്ചേർത്തു.നിറഞ്ഞ വേദിയിൽ നിരവധി കാണികളെ സാക്ഷിയാക്കി അവാർഡ് ജേതാവ് ടിജോ വർഗീസ് മാജിക് അവതരിപ്പിച്ചത് പുതിയ അനുഭവമായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിരവധി എംഎൽഎമാർ, കലാസാംസ്കാരിക പ്രവർത്തകർ, ജെസി ഡാനിയലിന്റെ കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.പത്തനംതിട്ട തിരുവല്ല കാവും ഭാഗം സ്വദേശിയാണ് ടിജോ. അറിയപ്പെടുന്ന ഒരു മെന്റലിസ്റ്റ് കൂടിയാണ് ടിജോ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക