കോഴിക്കോട്: മീഡിയവണ്‍ മാനേജിങ് എഡിറ്റർ സി.ദാവൂദിനെതിരെ കൊലവിളി മുദ്യാവാക്യവുമായി സി.പി.എം പ്രകടനം. വണ്ടൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനത്തിലാണ് ദാവൂദിന്റെ കൈകള്‍ വെട്ടിമാറ്റുമെന്ന മുദ്രാവാക്യം മുഴക്കിയത്. ‘ഇല്ല കഥകള്‍ പറഞ്ഞിട്ട് പ്രസ്ഥാനത്തിന് നേരെ വന്നാല്‍ കൈകള്‍ ഞങ്ങൾ വെട്ടിമാറ്റും’ എന്നാണ് പ്രവർത്തകർ ഭീഷണി മുഴക്കിയത്.

മുൻ എം.എല്‍.എ എൻ.കണ്ണൻ നിയമസഭയില്‍ നടത്തിയ പ്രസംഗം സംബന്ധിച്ച പരാമർശത്തിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.മീഡിയ വണ്ണിനെതിരെ വർഗീയ ആരോപണങ്ങള്‍ ഉന്നയിച്ച പ്രദേശിക സി.പി.എം നേതാവിന് മറുപടി നല്‍കവേ മിഡിയവണ്‍ മാനേജിങ് എഡിറ്റർ ദി.ദാവൂദ് മുൻ എം.എല്‍.എ കണ്ണനെ പരാമർശിച്ച്‌ നടത്തിയ പരാമർശമാണ് പാർട്ടി പ്രവർത്തരെ ചൊടിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1996 മുതല്‍ 2001 വരെ വണ്ടൂർ എം.എല്‍.എയായിരുന്ന എൻ. കണ്ണൻ 1999 മാർച്ച്‌ 23 ന് നിയസഭയില്‍ മലപ്പുറം ജില്ലയിലെ താലിബാൻ വത്കരണത്തെ കുറിച്ച്‌ നടത്തിയ ഒരു സബ്മിഷനാണ് ചൂണ്ടിക്കാണിച്ചത്. ‘ക്രിസ്ത്യാനികള്‍ ക്രിസ്മസ് ആഘോഷിക്കുന്ന സമയത്ത് അവരുടെ വീടുകളില്‍ പ്രകാശിപ്പിക്കുന്ന നക്ഷത്ര വിളക്കുകള്‍ മുസ്ലിം കടകളില്‍ വില്‍ക്കാൻ പാടില്ല. ശബരിമലക്ക് പോകുന്ന ഹിന്ദുക്കള്‍ ധരിക്കുന്ന കറുത്ത തുണി മുസ്ലിം കടകളില്‍ വില്‍ക്കാൻ പാടില്ല. എന്നുള്ള ശാസനയാണ് നല്‍കികൊണ്ടിരിക്കുന്നത്.’ എന്ന് പറഞ്ഞ സഖാവിന്റെ പാർട്ടി ക്ലാസുകള്‍ കേട്ടുവളർന്നയാളാണ് മിഡിയവണിനെതിരെ വർഗീയ ആരോപണം ഉന്നയിക്കുന്നത് എന്നായിരുന്നു പരാമർശം. എന്നാല്‍, എൻ.ഡി.എഫിനെതിരെ നടത്തിയ പ്രസംഗം മുസ്ലിംകള്‍ക്കെതിരെയായി മാറ്റിയെന്നാണ് സി.പി.എം വാദം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക