കോണ്‍ഗ്രസില്‍ പുനഃസംഘടന എത്രയും വേഗം പൂർത്തിയാക്കുമെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇതുമായിബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഹൈക്കമാൻഡുമായി നടത്തിയ ചർച്ച നടത്തി. പുനഃസംഘടനയ്ക്ക് മുൻപ് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുമെന്നും സണ്ണി ജോസഫ് പറ‍ഞ്ഞു.

“തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ എഐസിസി നേതൃത്വവുമായി ചർച്ച ചെയ്തു. പുനഃസംഘടന എത്രയും വേഗം പൂർത്തിയാക്കും. പുനഃസംഘടന സംബന്ധിച്ച്‌ മുതിർന്ന നേതാക്കളുമായി ചർച്ചകള്‍ നടത്തും. ജൂലൈ 18 ഉമ്മൻ ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തില്‍ രാഹുല്‍ ഗാന്ധി പുതുപ്പള്ളിയില്‍ എത്തും.” : സണ്ണി ജോസഫ്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

5 ജില്ലകൾ ഒഴികെ എല്ലായിടത്തും മാറ്റം

അഞ്ച് ജില്ലകള്‍ ഒഴിച്ചുള്ള എല്ലാ ഡിസിസി അധ്യക്ഷന്മാരെയും മാറ്റാൻ ചർച്ചയില്‍ തീരുമാനമായി എന്നാണ് സൂചന. മലപ്പുറം, തൃശൂർ, കോഴിക്കോട് എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാരെ മാറ്റില്ലെന്നാണ് റിപ്പോർട്ടുകള്‍. ഒൻപത് ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാരുടെ പേരുകള്‍ അടങ്ങിയ പട്ടിക കൂടിയാലോചനകള്‍ക്ക് ശേഷം തയ്യാറാക്കാനാണ് ഹൈക്കമാൻഡിൻ്റെ നിർദേശം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക