എല്‍ഡിഎഫ് സർക്കാരിന് ഇത് തിരിച്ചടികളുടെ കാലമാണ്. അവസാനമായി സർക്കാരിനെതിരെ രംഗത്ത് വന്നിരുന്നത് ഇതുവരെ സർക്കാരുമായി അടുത്തുനിന്നിരുന്ന സമസ്തയാണ്. മദ്രസ വിദ്യാഭ്യാസത്തെ സ്‌കൂള്‍ സമയമാറ്റം ബാധിക്കുന്നതില്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനുള്ള തീരുമാനത്തിലാണ് സമസ്ത.സംസ്ഥാനത്തെ സ്കൂ‌ള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട് ആശങ്കകള്‍ പരിഹരിക്കണമെന്ന് കാട്ടി സമസ്ത നല്‍കിയ പരാതി സർക്കാർ പരിഗണിക്കാത്തതിനാല്‍ സമരത്തിലേക്ക് കടക്കുകയാണെന്ന് സമസ്‌ത കേരള മദ്രസ മാനേജ്‌മെൻ്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

സമയമാറ്റം മദ്രസ വിദ്യാഭ്യാസത്തെ ബാധിക്കില്ലെന്നും, ഏഴാം ക്ലാസ് വരയെ മദ്രസ പഠനമുള്ളുവെന്നുമുള്ള സർക്കാർ വാദം തെറ്റാണെന്നും, പന്ത്രണ്ടാം ക്ലാസ് വരെയും മദ്രസ പഠനമുണ്ടെന്നും സമസ്‌ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വിവരിച്ചു. ഹൈസ്‌കൂളില്‍ മാത്രമേ സമയമാറ്റം ഉള്ളൂ എന്ന സർക്കാർ വാദവും ശരിയല്ല സമസ്ത ചൂണ്ടികാട്ടി. എല്‍ പിയും, യു പിയും ഹൈസ്കൂ‌ളും ഒന്നിച്ചുള്ള സ്‌കൂളുകളില്‍ ഒരുമിച്ചാണ് പഠനം തുടങ്ങുക. ഇത് മദ്രസ പഠനത്തെ ബാധിക്കും. സമസ്‌ത പ്രസിഡൻ്റ് ജിഫ്രി തങ്ങള്‍ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതാണ്.പരാതി ചർച്ച ചെയ്യാൻ പോലും സർക്കാർ തയ്യാറായില്ലെന്നും വിമർശനമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്കൂ‌ള്‍ പ്രവർത്തി സമയകുറവ് പരിഹരിക്കാൻ പ്രവർത്തി ദിവസം കൂട്ടുകയാണ് വേണ്ടതെന്നും സമസ്ത അഭിപ്രായപ്പെട്ടു. അല്ലാതെ മദ്രസ പഠനം തടസപെടുന്ന രീതിയില്‍ സമയം മാറ്റുക അല്ല വേണ്ടതെന്നും അവർ വ്യക്തമാക്കി. 2007ല്‍ എം എ ബേബി വിദ്യാഭ്യാസ മന്ത്രി ആയിരുന്ന സമയത്ത് സ്‌കൂള്‍ സമയം 8 മണി ആക്കാൻ നീക്കം നടത്തി. അന്ന് സമരം നടത്തി ആ നീക്കം തടഞ്ഞ ചരിത്രം സമസ്ത ഓർമ്മിപ്പിച്ചു. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ സർക്കാരിനെതിരായ സമരത്തില്‍ തങ്ങള്‍ക്കൊപ്പം ചേരണമെന്ന ആവശ്യവും സമസ്ത പത്രക്കുറിപ്പിലൂടെ അറിയിച്ചു. വേനല്‍ അവധിക്കാലം കുറച്ച്‌ സ്‌കൂള്‍ സമയനഷ്‌ടം പരിഹരിക്കണമെന്നും സമസ്‌ത നിർദ്ദേശിച്ചു.

നേരത്തെ സ്കൂള്‍ സമയമാറ്റത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങള്‍ വിമർശനം ഉന്നയിച്ചിരുന്നു. സ്കൂള്‍ സമയമാറ്റം മത പഠനം നടത്തുന്ന കുട്ടികളെ ബാധിക്കുന്നുവെന്നും സർക്കാരില്‍ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും ജിഫ്രി തങ്ങള്‍ അന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഒരു മാസത്തോളമായിട്ടും സർക്കാർ ചർച്ചക്ക് പോലും ക്ഷണിക്കാത്തതോടെയാണ് സമസ്ത പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക