കേരള സര്‍വകലാശാലയിലെ എസ്‌എഫ്‌ഐ പ്രതിഷേധം അതിരു കടന്നു. സര്‍വകലാശാലയുടെ പ്രധാന കവാടം പൊളിച്ച് പ്രതിഷേധക്കാര്‍ ഓഫീസിനുള്ളില്‍ കയറി. പോലീസ് പ്രതിഷേധക്കാരെ തടഞ്ഞതുമില്ല. ജനാല വഴി ഉള്‍പ്പെടെ പ്രവര്‍ത്തകര്‍ കെട്ടിടത്തിനുള്ളില്‍ എത്തി. മണിക്കൂറുകളോളമാണ് എസ്‌എഫ്‌ഐക്കാര്‍ സര്‍വകാശാലക്കുള്ളില്‍ പ്രതിഷേധിച്ചത്.
സെനറ്റ് ഹാളിലേക്കു കടന്നുകയറിയ പ്രതിഷേധക്കാര്‍ വിസിയുടെ ചേംബറിന് സമീപം വരെ എത്തി. ചേംബറിന് ഉള്ളില്‍ കടക്കാനും ശ്രമമുണ്ടായി. വിസിയുടെ ചുമതലയുള്ള സിസ തോമസ് ഇന്ന് ഓഫീസില്‍ എത്തിയിരുന്നില്ല. ആദ്യഘട്ടത്തില്‍ നോക്കി നിന്ന് പോലീസ് ഇതോടെയാണ് നടപടി തുടങ്ങിയത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഇതോടെ പോലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ലാത്തി പിടിച്ചുവാങ്ങി പൊലീസിനെ എസ്‌എഫ്‌ഐക്കാര്‍ നേരിട്ടു. ഇതിനിടെ പ്രതിഷേധിച്ച എസ്‌എഫ്‌ഐക്കാര്‍ക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എത്തി. എസ്‌എഫ്‌ഐ നേതാക്കളുമായി ഗോവിന്ദന്‍ സംസാരിച്ചു.
ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ വൈസ് ചാന്‍സലര്‍ തയാറാകണം. ആര്‍എസ്‌എസിന്റെ തിട്ടൂരം അനുസരിച്ചു കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പുറപ്പെട്ടാല്‍ കേരളത്തിലെ വിദ്യാര്‍ഥിസമൂഹവും പൊതുജനാധിപത്യ പ്രസ്ഥാനങ്ങളും അതിനു വഴങ്ങില്ലെന്ന് പ്രഖ്യാപിച്ച ശേഷം ഗോവിന്ദന്‍ മടങ്ങി. വിസിയുടെ ചുമതലയുള്ള സിസ തോമസിനെ സര്‍വകലാശാലയുടെ പടികയറ്റില്ലെന്നാണ് എസ്‌എഫ്‌ഐയുടെ പ്രഖ്യാപനം.

















