വിജയ് എന്ന നടന്റെ താരപ്രശസ്തിയാണ് തമിഴ്നാട്ടില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ മുന്നേറ്റത്തിന് കാരണമായത് എന്ന വിലയിരുത്തല്‍ സത്യത്തിന്റെ 50 ശതമാനം മാത്രമെന്ന് ചില രാഷ്‌ട്രീയനിരീക്ഷകര്‍.ജോസഫ് വിജയ് എന്ന താരം തമിഴ്നാട്ടില്‍ പരക്കെ പടര്‍ന്നുകഴിഞ്ഞ മതപരിവര്‍ത്തനലോബിയായ ഇവാഞ്ചലിക്കല്‍ ഗ്രൂപ്പിന്റെ കൂടി പ്രതിനിധിയാണെന്നാണ് ഇവരുടെ വിലയിരുത്തല്‍. ഈ മതപരിവര്‍ത്തന ലോബി വിജയിന്റെ താരമൂല്യത്തെ അവരുടെ രാഷ്‌ട്രീയ അജണ്ടയ്‌ക്കായി ഉപയോഗപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ കുറെക്കാലമായി തങ്ങളുടെ ഒരു രാഷ്‌ട്രീയപാര്‍ട്ടിയേയും മുഖ്യന്ത്രിയേയും ഈ ഗ്രൂപ്പ് സ്വപ്നം കാണുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്തുവരികയായിരുന്നു. ജനപ്രീതിയുള്ള പലരേയും തങ്ങളുടെ പ്രതിനിധികളാക്കാന്‍ ഇവര്‍ നോക്കിയിരുന്നതായും പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന് മുന്‍പ് സീമാന്‍ എന്ന സൈമണെ ഈ മതപരിവര്‍ത്തന ലോബി ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. നാം തമിളര്‍ കച്ചി (എന്‍ടികെ) എന്ന സീമാന്‍ എന്ന സൈമന്റെ പാര്‍ട്ടി വേണ്ടത്ര വിജയിച്ചില്ല. പിന്നീട് ഈ ഇവാഞ്ചലിക്കല്‍ ലോബി കമല്‍ഹാസനെ കൂടെച്ചേര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഇതും വിജയിച്ചില്ല.

ഇപ്പോള്‍ ജോസഫ് വിജയിനെ കൂടെക്കൂട്ടിയപ്പോള്‍ ഈ പദ്ധതി വിജയിച്ചു. കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും 108 സീറ്റുകള്‍ കിട്ടി. ഇതോടെ വിജയ് പിന്തുണ തേടി ആദ്യം കത്ത് കൊടുത്തത് കോണ്‍ഗ്രസിനാണ് എന്നതും സംശയം ബലപ്പെടുത്തുന്നു. സോണിയാഗാന്ധിയ്‌ക്കാണ് വിജയ് ഈ കത്ത് നല്‍കിയത്. വൈകാതെ കോണ്‍ഗ്രസ് വിജയിന് പിന്തുണ നല്‍കാനും തീരുമാനിച്ചു.ഈ ഇവാ‍ഞ്ചലിക്കല്‍ ഗ്രൂപ്പില്‍ തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ മാത്രമല്ല, ശ്രീലങ്കയില്‍ നിന്നുള്ളവരും ഉണ്ടെന്ന് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക