മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. നിയമസഭയിലെ നയപ്രഖ്യാപനത്തിലായിരുന്നു വിജയ് നിലപാട് വ്യക്തമാക്കിയത്.കേരളത്തിന്റെ ആവശ്യത്തെ എതിര്‍ക്കുമെന്ന് ടിവികെ സര്‍ക്കാര്‍ വ്യക്തമാക്കി.

തമിഴ്നാട് സര്‍ക്കാരുമായി തന്റെ ഭരണകൂടം ‘ദ്വിപക്ഷ ചര്‍ച്ചകള്‍’ നടത്തുമെന്ന് കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍ ബുധനാഴ്ച പറഞ്ഞതിന് പിന്നാലെയാണ് വിജയ് യുടെ നിലപാട് വന്നിരിക്കുന്നത്. ‘മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പുറമെ മറ്റ് പല വിഷയങ്ങളിലും എനിക്ക് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കേണ്ടതുണ്ടെന്നും അതിനായി കൂടിക്കാഴ്ച നടത്തുമെന്ന് കര്‍ണാടക, തമിഴ്നാട് മുഖ്യമന്ത്രിമാരെ അറിയിച്ചിട്ടുണ്ടെന്നും ബജറ്റ് ചര്‍ച്ചകള്‍ കഴിഞ്ഞ് അത് പാസാക്കിയതിന് ശേഷമായിരിക്കും ഇതെല്ലാം നടക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1895-ലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ചത്. അണക്കെട്ട് ‘പൂര്‍ണ്ണമായും സുരക്ഷിതമാണെന്ന്’ തമിഴ്നാട് വാദിക്കുമ്പോള്‍, നിലവിലുള്ള ഘടനയ്ക്ക് സമീപം പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന ആവശ്യത്തില്‍ കേരളം ശക്തമായി ഉറച്ചുനില്‍ക്കുകയാണ്. കേരളവും അയല്‍സംസ്ഥാനമായ തമിഴ്നാടും തമ്മിലുള്ള 125 വര്‍ഷത്തിലധികം പഴക്കമുള്ളതാണ് മുല്ലപ്പെരിയാര്‍ കരാര്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക