തിരുവനന്തപുരം അമ്ബൂരിയില്‍ കൂണ്‍ കഴിച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. അമ്ബൂരി സെറ്റില്‍മെന്‍റിലെ മോഹൻ കാണി, ഭാര്യ സാവിത്രി, ഇവരുടെ മകൻ അരുണ്‍, അരുണിന്റെ ഭാര്യ സുമ , ഇവരുടെ മക്കളായ അഭിജിത്ത്, അനശ്വര എന്നിവർക്കാണ് ശരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായത്.
വീടിനു സമീപത്തെ പറമ്ബില്‍ നിന്ന കൂണായിരുന്നു ഇവർ പാകം ചെയ്ത് ഭക്ഷിച്ചത്. ഇതില്‍ മോഹൻ, സാവിത്രി അരുണ്‍, എന്നിവരുടെ നില ഗുരുതരമാണ്. അഭിഷേക് ഐസിയുവിലാണ്. മറ്റു രണ്ടു പേരുടെയും നില ഗുരുതരമല്ല.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















