ഭരണസംവിധാനത്തിലെ അഴിമതി തുടച്ചുനീക്കുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനുമായി തമിഴ്നാട് സർക്കാർ വിപ്ലവകരമായ ഒരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരെ കൃത്യമായ വീഡിയോ ദൃശ്യങ്ങള്‍ സഹിതം പൂട്ടാൻ സഹായിക്കുന്ന പൊതുജനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം നല്‍കുമെന്നാണ് പുതിയ പ്രഖ്യാപനം.

വെറും വാമൊഴി പരാതികള്‍ക്ക് അപ്പുറം, അന്വേഷണ ഉദ്യോഗസ്ഥർക്ക് കുറ്റകൃത്യം എളുപ്പത്തില്‍ തെളിയിക്കാൻ സഹായകരമാകുന്ന രീതിയിലുള്ള വ്യക്തമായ ദൃശ്യ തെളിവുകള്‍ പൊതുജനങ്ങളില്‍ നിന്ന് ശേഖരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ഔദ്യോഗിക രംഗത്തെ അഴിമതിക്കാരെ ജനങ്ങളുടെ പങ്കാളിത്തത്തോടെ തുറന്നുകാട്ടാൻ ഈ തീരുമാനം വലിയ രീതിയില്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

Neസർക്കാരിന്റെ ഈ ധീരമായ ചുവടുവെപ്പിനെ അനുകൂലിച്ച്‌ വലിയൊരു വിഭാഗം ജനങ്ങള്‍ ഇതിനകം തന്നെ രംഗത്തെത്തിക്കഴിഞ്ഞു.സോഷ്യല്‍ മീഡിയയിലടക്കം ഈ പ്രഖ്യാപനത്തിന് വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭരണകൂടത്തിന്റെ ഉത്തരവാദിത്തം വർധിപ്പിക്കാൻ ഇത്തരം കർശനമായ നിയമങ്ങള്‍ അനിവാര്യമാണെന്ന് പൊതുജനം അഭിപ്രായപ്പെടുന്നു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക