നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ വിവാഹ മോചന ഹർജി ഇന്ന് കുടുംബകോടതിയുടെ പരിഗണനയില്‍.വിജയ് , സംഗീത വിവാഹമോചന കേസ് ചെങ്കല്‍പ്പെട്ട് കുടുംബകോടതിയാണ് ഇന്ന് പരിഗണിക്കുക. ഇരുവരും വീഡിയോ കോണ്‍ഫ്രൻസിങ് വഴി കോടതി നടപടികളില്‍ പങ്കെടുക്കുമെന്നാണ് സൂചന. സുരക്ഷാ കാരണങ്ങള്‍ മൂലമാണ് വീഡിയോ കോണ്‍ഫറൻസിങിലൂടെ ഹാജരാവുകയെന്നാണ് ലഭ്യമാകുന്ന വിവരം.
26 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ അനുമതി തേടി ഫെബ്രുവരിയിലാണ് സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചത്. 2021 മുതല്‍ വിജയ്‌ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണങ്ങള്‍ ഹർജിയിലുണ്ടായിരുന്നു. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി രൂപീകരണ ചടങ്ങുകളിലോ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങിലോ സംഗീതയോ മക്കളോ പങ്കെടുക്കാതിരുന്നതും, നടി തൃഷയുമായി ബന്ധപ്പെടുത്തി വന്ന ഗോസിപ്പുകളും വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
നേരത്തെ ഇരുവരും തമ്മില്‍ രമ്യതയിലെത്താൻ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖറിന്റെ ഇടപെടലുണ്ടായതായി വാർത്തകള്‍ വന്നിരുന്നു. പ്രശ്നങ്ങള്‍ സൗഹാർദ്ദപരമായി ഒത്തുതീർപ്പാക്കാനുള്ള ചർച്ചകള്‍ ഇപ്പോള്‍ സജീവമായി നടക്കുന്നുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. എങ്കിലും ഇരുപക്ഷത്തുനിന്നും ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിരുന്നില്ല.

















