പോലീസ് കൈകാണിച്ചിട്ടു നിർത്താതെ പോയ കാറിടിച്ച്‌ അപകടം. അപകടത്തെ ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരേ കത്തിവീശി കാർ യാത്രികനായ യുവാവ്.ഇന്നലെ ഒരു മണിയോടെ ചേന്നാട് കവലയിലാണ് സംഭവം. തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിലെ മോഷണക്കേസില്‍ പ്രതിയായ സ്റ്റാൻ വർഗീസാണ് (30) കത്തിവീശിയത്. സ്റ്റാനിന്റെ കൂടെ ബന്ധുവായ മായ (26) എന്ന യുവതിയുമുണ്ടായിരുന്നു. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ഇവർ ഈരാറ്റുപേട്ടയിലെത്തുമെന്ന സൂചന ഈരാറ്റുപേട്ട പോലീസിന് ലഭിച്ചിരുന്നു. പോലീസ് കാത്തുനിന്ന് ഇവരെത്തിയ കാറിന് കൈ കാണിച്ചെങ്കിലും നിർത്താതെ പോവുകയായിരുന്നു. പരിശോധനയില്‍ ഇവരുടെ കാറില്‍നിന്ന് 2.16 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. കഞ്ചാവ് കൈവശം വച്ചതിന് മായയ്ക്കെതിരേ കേസെടുത്തു ജാമ്യത്തില്‍ വിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അശ്രദ്ധമായി വാഹനമോടിച്ച്‌ അപകടം ഉണ്ടാക്കിയതിനു സ്റ്റാനെതിരേയും കേസെടുത്തു. സ്റ്റാനെ തിരുവല്ല പോലീസെത്തി കൊണ്ടുപോയി. എസ്‌എച്ച്‌ഒ ബി.എസ്. ശ്രീജിത്ത്, എസ്‌ഐമാരായ വി.എസ്. അരുണ്‍, മനോജ്, എസ് സിപിഒ മാർട്ടിൻ, സിപിഒമാരായ ശ്രീകേഷ്, സുധീഷ് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക