കുട്ടനാട് MLA റെജി ചെറിയാന്റെ വാഹനമിടിച്ചു.യുവാവിന് ഗുരുതര പരുക്ക്. കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവിനു ഗുരുതര പരുക്ക്.നെടുമുടി, ആശാരി പറമ്പില്‍ 22 കാരനായ സുനീഷിനാണ് ഗുരുതരമായി പരുക്കേറ്റത്.

എസി റോഡില്‍ ചമ്പക്കുളത്ത് വെച്ചായിരുന്നു അപകടം. എതിർ ദിശയില്‍ വന്ന ബൈക്കും എംഎല്‍എയുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. എംഎല്‍എ മദ്യപിച്ച്‌ വാഹനം ഓടിച്ചെന്നാണ് DYFI ജില്ലാ പ്രസിഡന്റിന്റെ ആരോപണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിയമസഭയില്‍ കുട്ടനാട് എംഎല്‍എയും യുഡിഎഫ് ഘടകക്ഷിയായ കേരള കോണ്‍ഗ്രസിന്റെ നേതാവുമായ റെജി ചെറിയാന് മുഖ്യമന്ത്രി വി.ഡി. സതീശൻ നല്‍കിയ മറുപടിയും അതിനു പിന്നാലെ പറഞ്ഞ കമന്റും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മൂലം വളളംകളി ദിവസമായ ജൂണ്‍ 29ന് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി തേടിയാണ് റെജി ചെറിയാൻ സഭയില്‍ സബ്മിഷൻ അവതരിപ്പിച്ചത്.

കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കുന്ന കാര്യം സർക്കാർ പരിശോധിച്ച്‌ തീരുമാനിക്കുമെന്ന് മറുപടി നല്‍കിയ സതീശൻ മറുപടിക്ക് ശേഷം തന്‍റെ സീറ്റില്‍ ഇരുന്ന് അടുത്തിരുന്ന മന്ത്രിയോട് ഒരു കാരണവശാലും അവധി കൊടുക്കില്ല എന്ന് പറയുകയായിരുന്നു. ഇതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

നിയമസഭയില്‍ എന്‍റെ ആദ്യത്തെ സബ്മിഷൻ ആയിരുന്നു. കുട്ടനാടിന്‍റെ ജനങ്ങള്‍ ആഗ്രഹിച്ച ഒരു കാര്യമാണ് ചോദിച്ചത്. മൂലം വള്ളം കളിയുടെ പ്രാധാന്യം തിരിച്ചറിയാഞ്ഞിട്ടാണോ അങ്ങനെ പറഞ്ഞത് എന്നറിയില്ലെന്നും റെജി ചെറിയാൻ പറഞ്ഞു. എന്നോട് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് സർക്കാർ ആലോചിച്ച്‌ തീരുമാനമെടുക്കാം എന്നാണ്. അത് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. കഷ്ടപ്പാടില്‍ ജീവിക്കുന്ന കുട്ടനാടിലെ ജനങ്ങള്‍ക്ക് വർഷത്തില്‍ ഒരിക്കലുള്ള ആഘോഷമാണിത്.

അതൊന്നും പുറത്തുള്ള ആളുകള്‍ക്ക് അറിയില്ല. മുഖ്യമന്ത്രി രേഖാമൂലമുള്ള മറുപടി തന്നതിന് ശേഷം പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്നും എങ്ങനെ പറഞ്ഞു എന്നത് തീർച്ചയായും ചോദിക്കും. ഞാനും എംഎല്‍എ ആണ്, അവകാശങ്ങളുണ്ട്. എല്ലാവർക്കും ഒരേ അവകാശമാണ്. തെറ്റിദ്ധാരണ സമൂഹത്തില്‍ വന്നിട്ടുണ്ടെങ്കില്‍ അത് മാറ്റണം. നൂറുകണക്കിന് പ്രശ്നങ്ങള്‍ ഉള്ള ജനങ്ങളാണ് കുട്ടനാട്ടുകാർ. ഇതെല്ലാം കൊണ്ട് ഇവരുടെ മുന്നില്‍ പോകേണ്ടതാണ്- റെജി ചെറിയാൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക