സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു. വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപം രാത്രി 8 മണിയോടെയായിരുന്നു സംഭവം. ‘അമ്മ’ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത ശേഷം കല്‍പ്പറ്റയിലേക്ക് മടങ്ങുകയായിരുന്നു താരം.

അപകടത്തില്‍ താരത്തിന്റെ കാറിന്റെ മുൻവശം ഒരു വശം പൂർണമായും തകർന്നു. അപകടസമയത്ത് അബു സലിമിനൊപ്പം ഡ്രൈവറടക്കം രണ്ട് പേർ കൂടി കാറിലുണ്ടായിരുന്നു. ഇവർക്ക് പരിക്കുകളില്ല.എതിരെ വന്ന കാറില്‍ ദമ്പതികളും കുട്ടിയുമടക്കം മൂന്ന് പേരാണുണ്ടായിരുന്നത്. ഇവർക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും നില ഗുരുതരമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക