കൊല്ലം ചിതറ ചല്ലിമുക്കില്‍ മുൻ മന്ത്രി വീണ ജോർജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. മഴയില്‍ വീണ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ ക്രിസ്റ്റ റോഡില്‍ നിന്നും തെന്നിമാറി സമീപത്തെ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ച്‌ കയറുകയായിരുന്നു.ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.

അപകടത്തില്‍ വാഹനത്തിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. ആരുടേയും പരിക്കുകള്‍ ഗുരുതരമല്ല. കാർ നിയന്ത്രണം വിട്ട് റോഡിന് സൈഡിലുണ്ടായിരുന്ന ബൈക്കിലും ഇടിച്ചു കയറി. ബൈക്കിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.പത്തനംതിട്ടയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു വീണ ജോർജും കുടുംബവും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കനത്ത മഴയെ തുടർന്ന് റോഡില്‍ വെള്ളമുണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ ഇലക്‌ട്രിക് പോസ്റ്റ് മറിഞ്ഞ് വീണു. കാറിന്‍റെ മുൻവശം തകർന്ന നിലയിലാണ്. അപകടത്തിന് പിന്നാലെ വീണയും കുടുംബവും മറ്റൊരു വാഹനത്തില്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക