ആറുവരിപ്പാതയില്‍ റിവേഴ്‌സെടുത്ത കാറിന് പിന്നില്‍ മറ്റൊരു കാറിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം.യുപിയിലെ സഹരണ്‍പൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടം. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഡെറാഡൂണ്‍-പഞ്ചകുള ഹൈവേയില്‍ റാംപൂര്‍ മണിഹരന്‍ മേഖലയിലാണ് അപകടമുണ്ടായത്. എക്‌സിറ്റില്‍ ഇറങ്ങാന്‍ വിട്ടുപോയ കാര്‍ റിവേഴ്‌സെടുക്കുകയായിരുന്നു. തൊട്ടുപിന്നാലെ അതിവേഗത്തിലെത്തിയ എസ്‌യുവി കാര്‍ പിന്നില്‍ ഇടിച്ചുകയറി. ഇതോടെ ഇടിയേറ്റ കാര്‍ ഡിവൈഡറിലും പോയിടിച്ചു. എസ്‌യുവി റോഡില്‍ തലകീഴായി മറിയുകയും ചെയ്തു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഹരിയാന സ്വദേശികളായ ചരണ്‍ സിങ്, ഭാര്യ സുദേഷ്, മരുമകള്‍ പ്രീതി, ചെറുമകന്‍ ശിവാന്‍ഷ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















