ഗുഡ്ഗാവിലെ സെക്ടർ 62 -ല്‍ നടന്ന ഒരു സ്ത്രീയുയുടെയും പുരുഷന്‍റെയും വീഡിയോ സമൂഹ മാധ്യമങ്ങളുടെ പ്രത്യേക ശ്രദ്ധ പിടിച്ച് പറ്റി.വിവിധ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ കാല്‍നട യാത്രക്കാരനായ തന്‍റെ കാലില്‍ കാർ കയറ്റിയെന്ന് ആരോപിച്ചു. എന്നാല്‍, തന്‍റെ ഭർത്താവ് പോലീസിലാണെന്ന് പറഞ്ഞ് യുവതി കാല്‍ നടയാത്രക്കാരനെ ഭീഷണിപ്പെടുത്തുന്നത് വീഡിയോയില്‍ കാണാം. അബദ്ധത്തിലോ അല്ലാതെയും ഇടിച്ച ശേഷം സംഭവത്തില്‍ ക്ഷമാപണം നടത്താതെ തന്‍റെ ഭർത്താവിന്‍റെ പദവി ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്ന യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് വിളിച്ച് വരുത്തിയത്.
‘ഭർത്താവ് പോലീസിലാണ്’
വീഡിയോയില്‍, താൻ റോഡരികിലൂടെ നടക്കുമ്പോള്‍ യുവതി കാർ തന്‍റെ കാലിലൂടെ കയറ്റി ഇറക്കിയെന്ന യുവാവ് ആരോപിച്ചു. സംഭവത്തിന്‍റെ വീഡിയോ ഇയാള്‍ ചിത്രീകരിച്ചു. അതേസമയം യുവതി കാറില്‍ ഇരുന്ന് ഇയാളുമായി തർക്കിക്കുന്നതും കേള്‍ക്കാം. വാഹനം ഹരിയാന രജിസ്ട്രേഷനിലുള്ളതാണ്. വീഡിയോ ചിത്രീകരണത്തിനിടെ തന്‍റെ ഭർത്താവിന്‍റെ പേര് നവീൻ സൈനി എന്നാണെന്നും അദ്ദേഹം പോലീസിലാണെന്നും യുവതി ഭീഷണി മുഴക്കുന്നു. ഒപ്പം അയാള്‍ റോഡിന് നടുവിലൂടെയാണ് നടന്നിരുന്നതെന്നും അതുകൊണ്ടാണ് ഇടിക്കേണ്ടിവന്നതെന്നുമാണ് യുവതിയുടെ വാദം. അതേസമയം താൻ റോഡിന്‍റെ ഒരു വശം ചേർന്ന് നടക്കുകയായിരുന്നെന്നും കാർ ആ വശം ചേർന്ന് വന്ന് തന്നെ ഇടിക്കുകയായിരുന്നെന്നും യുവാവും അവകാശപ്പെട്ടു.
‘ഇതിനി പുതിയ നിയമം വല്ലതുമാണോ?’
വീഡിയോ വൈറലായതിന് പിന്നാലെ സ്ത്രീയുടെ പെരുമാറ്റം ‘പരമാധികാരം’ പോലെയാണെന്ന് നിരവധി പേരെഴുതി. ചെയ്ത കുറ്റത്തിന് അത് അബദ്ധത്തിലോ സ്വബോധത്തിലോ ആണെങ്കില്‍ പോലും അത് അംഗീകരിക്കാനും ക്ഷമ പറയാനുമുള്ള സാമാധ്യബോധം മനുഷ്യന് വേണമെന്ന് നിരവധി പേരെഴുതി. കുറ്റം ചെയ്ത ശേഷം ഭർത്താവിന്‍റെ പദവി എടുത്ത് പറയേണ്ടതിന്‍റെ ആവശ്യകത എന്താണെന്നായിരുന്നു മറ്റ് ചിലരുടെ സംശയം. ‘ഇതാണ് പരമമായ അവകാശം. കാലില്‍ വണ്ടി കൊണ്ട് ഇടിച്ച ശേഷം അടിസ്ഥാന മാധ്യത പോലും കാണിക്കാതെ അധികാരം ഉപയോഗിക്കുന്നു. ഇതാണ് ഇന്ത്യൻ റോഡുകളിലെ ഉത്തരവാദിത്വമില്ലാത്തതിന്‍റെ ക്ലാസിക്ക് ഉദാഹരണം. അയാള്‍ക്ക് നീതി ലഭിക്കുമെന്നും അവരുടെ കാർ വലിച്ചിഴയ്ക്കപ്പെടുമെന്നും കരുതുന്നു. ഗുഡ്ഗാവ് ട്രാഫിക് പോലീസ് നിരാശപ്പെടുത്തില്ല.’ മറ്റൊരു കാഴ്ചക്കാരൻ എഴുതി. ഭർത്താവ് പോലീസിലാണെങ്കില്‍ ഒരാള്‍ക്ക് എന്ത് കുറ്റവും ചെയ്യാമെന്ന് ഇന്ത്യയില്‍ നിയമമുണ്ടോ എന്നായിരുന്നു മറ്റൊരാളുടെ സംശയം.

















