അമരവിള ചെക്ക്‌പോസ്റ്റിന് സമീപം കെഎസ്‌ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. അമിതവേഗതയില്‍ നിയന്ത്രണംവിട്ട കെഎസ്‌ആർടിസി ബസ്‌ വെയിറ്റിംഗ് ഷെഡിലേക്കും ഇടിച്ചുകയറി.ഇതിനിടയിലാണ് കാറുമായും മറ്റൊരു ബസുമായും കൂട്ടിയിടിച്ചത്.

കാറില്‍ കുടുങ്ങിയ ഡ്രൈവറെ പൊലീസും അഗ്നിരക്ഷാസംഘവും ചേർന്ന് പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കെഎസ്‌ആർടിസി ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരിക്കേറ്റ യാത്രക്കാരെ നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ മരിച്ചയാളുടെയും കെഎസ്‌ആർടിസി ഡ്രൈവറുടെയും കൂടുതല്‍ വിവിരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക