പത്തൊൻപതുകാരിക്ക് നേരെ അയല്‍വാസികളുടെ ക്രൂരമർദനം. പത്തനാപുരം സ്വദേശിനി ഹന്നയ്ക്കാണ് (19) നേരെയാണ് അയല്‍വാസികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ ചേർന്ന് അതിക്രമം നടത്തിയത്.യുവതിയെ വീട്ടില്‍ നിന്ന് ബലമായി പിടിച്ച്‌ വലിച്ച്‌ പുറത്തേക്കിട്ട് നിലത്തിട്ട് മർദിക്കുകയായിരുന്നു.

അയല്‍വാസികള്‍ തമ്മിലുണ്ടായ തർക്കമാണ് ഒടുവില്‍ കയ്യാങ്കളിയിലും ക്രൂരമായ അതിക്രമത്തിലും കലാശിച്ചത്. ഹന്നയെ കൈകളില്‍ പിടിച്ച്‌ വലിച്ച്‌ പുറത്തേക്ക് എറിയുന്നതിന്റെയും ക്രൂരമായി മർദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ സുനില്‍ കുമാറിനെ പൊലFസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യയും മകനും ആക്രമണത്തില്‍ പങ്കാളികളാണെന്നാണ് വിവരം. ഇതില്‍ മകൻ മിഥുൻ നിലവില്‍ ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊർജിതമാക്കിയതായും പൊലിസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക