വിവാഹസല്‍ക്കാര വേദിയില്‍ സിപിഎം പ്രവർത്തകരുടെ കൂട്ടത്തല്ല്. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേർക്ക് വെട്ടേറ്റു.സംഭവത്തില്‍ രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിലായി.

സിപിഎം തോട്ടമ്പറ ബ്രാഞ്ച് സെക്രട്ടറി മനു, അമല്‍, മഹേഷ്, ശരത് എന്നിവർക്കാണ് പരിക്കേറ്റത്. മുൻ വൈരാഗ്യമാണ് സംഘർഷത്തിന് കാരണമെന്നാണ് വിവരം. പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആക്രമണത്തിന് പിന്നില്‍ എട്ടംഗസംഘമാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തി. ഇതില്‍ നിന്നാണ് അക്രമികളെ അറസ്റ്റ് ചെയ്തത്. മറ്റൊരു ബ്രാഞ്ച് സെക്രട്ടറിയായ മനു സഹോദരൻ ഷിനു എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

നേരത്തെ കാട്ടാല്‍ പുസ്തകമേളയിലുണ്ടായ സംഘർഷത്തിന്റെ ബാക്കിയാണ് ഈ ആക്രമണമെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റവരും പ്രതികളും തമ്മില്‍ അന്ന് സംഘർഷം നടന്നിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് വിവാഹസല്‍ക്കാരത്തിനിടെ ഏറ്റുമുട്ടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക