കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം അതീവ ഗുരുതരമായി തുടരുന്നു. കുന്നംകുളം തെക്കേപ്പുറം പനക്കല്‍ സൂരജിന്റെ വീട്ടുപറമ്പില്‍ നിറുത്തിയിട്ടിരുന്ന മാരുതി കാർ തെരുവുനായ്ക്കള്‍ കടിച്ചുകീറി നശിപ്പിച്ചു.കവറിട്ട് മൂടിയിരുന്ന വാഹനത്തിന്റെ കവർ പൂർണ്ണമായും വലിച്ചുകീറിയ നായ്ക്കള്‍, ഡാഷ് ബോർഡും മുൻഭാഗത്തെ വലതു വശവും കടിച്ചുപൊളിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന പൂച്ചകളെ ഓടിക്കുന്നതിനിടയിലാണ് നായ്ക്കള്‍ വാഹനത്തിന് നേരെ തിരിഞ്ഞതെന്ന് കരുതുന്നു.

തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണാൻ കുന്നംകുളം നഗരസഭ ചെയർപേഴ്‌സണ്‍ സൗമ്യ അനിലിന്റെ അദ്ധ്യക്ഷതയില്‍ അടിയന്തര യോഗം ചേർന്ന് തീരുമാനങ്ങള്‍ എടുത്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  • പൊതുസ്ഥലങ്ങളിലും തെരുവോരങ്ങളിലും തെരുവുനായ്ക്കള്‍ക്ക് പരസ്യമായി ഭക്ഷണം കൊടുക്കുന്നത് നിരോധിച്ചു.
  • നിശ്ചിത കേന്ദ്രങ്ങളില്‍ മാത്രമേ ഇനി ഭക്ഷണം നല്‍കാൻ അനുവാദമുള്ളൂ.
  • നഗരത്തിലും പരിസരങ്ങളിലും ഇറച്ചി മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണ അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുന്നവർക്ക് എതിരെ കർശന നിയമനടപടി സ്വീകരിക്കും.
  • മാലിന്യ സംസ്‌കരണം കൃത്യമായി നടക്കുന്നുണ്ടോ എന്ന് ഹെല്‍ത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച്‌ ഉറപ്പുവരുത്തും.
  • ചാവക്കാട് നഗരസഭയിലെ നിലവിലുള്ള എ.ബി.സി സെന്ററിലേക്ക് കുന്നംകുളത്തെ തെരുവ് നായകളെക്കൂടി ഉള്‍പ്പെടുത്തി വന്ധ്യംകരണ നടപടികള്‍ വേഗത്തിലാക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

ഒരു വർഷത്തിനിടെ 700 പേർക്ക് പരിക്ക്

നാലുദിവസം മുൻപ് കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ആർത്താറ്റ് സ്വദേശികളായ സുരഭി (37), മകൻ സൗരവ് (12) എന്നിവർക്ക് നേരെ ആശുപത്രി പരിസരത്തുവെച്ച്‌ നായയുടെ ആക്രമണമുണ്ടായിരുന്നു. വാഹനം പാർക്ക് ചെയ്യുന്നതിനിടെ ഓടിവന്ന നായ ഇരുവരെയും കടിച്ചുകീറുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം കുന്നംകുളം മേഖലയില്‍ 700ഓളം പേരാണ് തെരുവുനായുടെ ആക്രമണത്തിന് ഇരയായി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. നായശല്യം രൂക്ഷമായതിനെ തുടർന്ന് മുൻപ് ചൂണ്ടല്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ രണ്ടുദിവസം അധ്യയനം മുടക്കേണ്ട സാഹചര്യവുമുണ്ടായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക