നെടുമങ്ങാട്‌ ഒന്നരവയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്‌റ്റിലായ അഷ്‌കറിനെതിരേ ആദ്യ ഭാര്യ ആമിനയുടെ കുടുംബം.അഷ്‌കറിന്റെ ക്രൂര മര്‍ദനമേറ്റ ആമിന രണ്ടു വര്‍ഷമായി ശരീരം തളര്‍ന്നു കിടപ്പിലാണെന്ന്‌ ആമിനയുടെ മാതാവ്‌ ഷജീല ബീവി വെളിപ്പെടുത്തി.

പലതവണ തല ഭിത്തിയിലിടിപ്പിച്ചും കെട്ടിത്തൂക്കിയും വായില്‍ വിഷമൊഴിച്ചും കിണറ്റിലിട്ടും അഷ്‌കര്‍ ആമിനയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും ഷജീല ബീവി പറഞ്ഞു. അഷ്‌കറും പാലോട്‌ സ്വദേശിനിയായ ആമിനയും തമ്മിലുള്ള വിവാഹം 2022 ലായിരുന്നു. 2024 മുതല്‍ ആമിന ശരീരം തളര്‍ന്ന്‌ കിടപ്പിലാണ്‌. 13 മാസം കോമ സ്‌റ്റേജില്‍ കഴിഞ്ഞു. ഭിത്തിയില്‍ തല ഇടിപ്പിച്ചതാണു കാരണമെന്ന്‌ ആമിനയുടെ അമ്മ പറഞ്ഞു. നിലവില്‍ 21 വയസുള്ള ആമിന തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫിസിയോ തെറാപ്പി വിഭാഗത്തില്‍ ചികിത്സയിലാണ്‌ യുവതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഷ്‌കറും മാതാവും സഹോദരിയും ചേര്‍ന്നു മര്‍ദിച്ച്‌ ഫാനില്‍ കെട്ടി തൂക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്‌. ‘ഓട്ടോറിക്ഷയില്‍നിന്നും തള്ളി ഇടാന്‍ ശ്രമിച്ചു.വിവാഹം കഴിഞ്ഞ ആദ്യ ആഴ്‌ച മുതല്‍ സ്‌ത്രീധനത്തിന്റെ പേരില്‍ മകളെ ശാരീരികമായി ഉപദ്രവിച്ചു. വിവരം മാതാപിതാക്കളോട്‌ പറഞ്ഞാല്‍ കെട്ടി തൂക്കുമെന്നു ഭീഷണിപ്പെടുത്തി. നീയുള്ളപ്പോള്‍ തന്നെ വേറെ വിവാഹം കഴിക്കുമെന്നും മിണ്ടിയാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.’-ആമിനയുടെ മാതാവ്‌ ഷജീല ബീവി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക