വർക്കലയില്‍ വിദേശ വനിതയെ ഉപദ്രവിച്ച കോയമ്പത്തൂർ സ്വദേശിയെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.കോയമ്പത്തൂർ അവിനാശി റോഡില്‍ ഇമ്മാനുവല്‍ ചർച്ചിന് സമീപം താമസിക്കുന്ന ആൻഡ്രു (27) എന്ന ഇലക്‌ട്രിക്കല്‍ എഞ്ചിനീയറാണ് പിടിയിലായത്.

പാപനാശം നോർത്ത് ക്ലിഫിലെ ഹോംസ്റ്റേയില്‍ താമസിച്ചിരുന്ന ലിത്വാനിയ സ്വദേശിയായ 27കാരിയുടെ പരാതിയിലാണ് നടപടി. ഇന്നലെ പുലർച്ചെ യുവതിയുടെ മുറിയില്‍ അതിക്രമിച്ച്‌ കയറിയ യുവാവ് ഇവരെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതിക്ക് ഒപ്പമുണ്ടായിരുന്നവർ പുറത്ത് പോയ സമയത്ത് മുറിയുടെ വാതില്‍ ലോക്ക് ചെയ്തിട്ടില്ലായിരുന്നു. ഈ തക്കം നോക്കിയാണ് സമീപത്തെ മറ്റൊരു മുറിയില്‍ താമസിച്ചിരുന്ന ഇയാള്‍ യുവതിയുടെ മുറിയില്‍ അതിക്രമിച്ച്‌ കയറിയത്. നിയമനടപടിക്രമങ്ങള്‍ പൂർത്തിയാക്കി പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് വർക്കല പൊലീസ് അറിയിച്ചു. നോർവേ സ്വദേശിയായ വിദേശ വനിതയ്ക്ക് നേരെയും കഴിഞ്ഞ മാസം വർക്കലയില്‍ വച്ച്‌ അതിക്രമം ഉണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക